തൃശൂര്‍ ചാവക്കാട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; അക്രമികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ – Kairalinewsonline.com
Big Story

തൃശൂര്‍ ചാവക്കാട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; അക്രമികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍

ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സി.പി.എം പ്രവർത്തകരിൽ അശോകൻറെ തലക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്

തൃശൂർ ചാവക്കാട് എടക്കരയിൽ തെരെഞ്ഞെടുപ്പ് ചുവരെഴുത്തിനെ സംബന്ധിച്ച തർക്കത്തെ തുടർന്ന് 3 സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു.

സി.പി.എം പ്രവർത്തകരായ എടക്കര പുന്നയൂർ വില്ലേജ് ഓഫീസിനു സമീപം മഠത്തിലകായിൽ അശോകൻ ൽ,അശോകൻറെ സഹോദരൻ അപ്പു , എടക്കര പൂളന്തറക്കൽ ഷാഫി എന്നിവർക്കാണ് വെട്ടേറ്റത്.

ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സി.പി.എം പ്രവർത്തകരിൽ അശോകൻറെ തലക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

അപ്പു, ഷാഫി എന്നിവർ ചികിത്സയിലാണ്. ക്ലബിനു മുന്നിൽ ഇരിക്കുകയായിരുന്ന സി.പി.എം പ്രവർത്തകരെ ബി.ജെ.പി. പ്രവർത്തകർ മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയയിരുന്നു.

വടക്കേക്കാട് സി.ഐ രാജേഷ്കുമാർ, എസ്.ഐ. കെ. പ്രദീപ്കുമാർ, മുനക്കക്കടവ് എസ്.ഐ അമീറലി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

To Top