ഇന്ത്യയിലെ ആദ്യ എസ്എഫ്ഐ ജില്ലാ കമ്മറ്റി ഓഫീസിന് കൽപ്പറ്റയിൽ തറക്കല്ലിട്ടു

വയനാട്ടിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സ്വപ്നസാക്ഷാത്കാരമായ ജില്ലാ കമ്മറ്റി ഓഫീസിന് കല്‍പ്പറ്റയില്‍ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് തറക്കല്ലിട്ട് നിര്‍മാണോദ്ഘാടനം ചെയ്തു.

ഒരു സ്വതന്ത്ര ഓഫീസിന്റെ നിര്‍മാണത്തിലൂടെ വയനാട് ജില്ലയിലെ എസ്എഫ്‌ഐ ചരിത്രത്തിന്റെ ഭാഗമാവുകയാണെന്നും ജില്ലയിലെ എസ് എഫ് ഐ യുടെ സംഘടനാ കരുത്തിന്റെ സാക്ഷ്യപ്പെടുത്തലാണ് ഇതെന്നും സച്ചിന്‍ ദേവ് പറഞ്ഞു.

കല്‍പ്പറ്റ എകെജി ഭവന്് സമീപമായി നിര്‍മാണം ആരംഭിക്കുന്ന ഓഫീസ് ഇന്ത്യയിലെ തന്നെ എസ് എഫ് ഐ യുടെ ആദ്യ സ്വതന്ത്ര ഓഫീസ് ആയി മാറും.

പരിപാടിയില്‍ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അജ്‌നാസ് അഹമ്മദ് അധ്യക്ഷനായി. സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സി കെ ശശീന്ദ്രന്‍ എം എല്‍ എ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, എം സെയ്ദ് ,എം മധു, കെ സുഗതന്‍,മുഹമ്മദ് ഷാഫി, ജിഷ്ണു ഷാജി, ജിഷ്ണു വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജോബിസണ്‍ ജയിംസ് സ്വാഗതവും എന്‍ എസ് വൈഷ്ണവി നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News