ഉത്തര്‍പ്രദേശില്‍ മുസാഫര്‍നഗറില്‍ സ്ത്രീധനം കൊടുത്ത തുക തികഞ്ഞില്ല എന്നാരോപിച്ച് നവവധുവിനെ വരനും സഹോദരീ ഭര്‍ത്താവും ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി.

മാര്‍ച്ച് ആറാം തീയതിയാണ് സ്ത്രീ ബലാല്‍സംഗത്തിന് ഇരയായത്. വരനും സഹോദരീ ഭര്‍ത്താവും മദ്യലഹരിയില്‍ ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കതെിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സ്ത്രീധനമായി നല്‍കിയ ഏഴു ലക്ഷം തികഞ്ഞില്ല എന്ന് ആരോപിച്ചാണ് ക്രൂരത. കുടുംബാഗംങ്ങളും ഇതിന് കൂട്ട് നിന്നു എന്നാണ് ഇര ആരോപിക്കുന്നത്.

ആക്രമണത്തിന് ശേഷം രക്തസ്രാവം ഉണ്ടായ യുവതിയെ പിറ്റേദിവസം രാവിലെയാണ് ആശുപത്രിയില്‍ എത്തിച്ചത്.