തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ടിനുള്ള പടക്ക നിയന്ത്രണം നീക്കാന്‍  ദേവസ്വം സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ ഒക്ടോബറിലെ വിധിയില്‍ ഭേദഗതിയും ഇളവും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

വന്‍ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി വേണം. ബേരിയം രാസവസ്തു ഉപയോഗിച്ച് ഉള്ള പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

സമയനിയന്ത്രണത്തിലും ഇളവ് വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈമാസം ഇരുപത്തിയേഴിന് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും