കരുതിയിരിക്കുക; ഈ അഞ്ച് ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടും

അഞ്ച് ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെട്ടേക്കാം എന്ന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ സമിതി. ഇന്നലെയും ഇന്നും രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കാം എന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ താപനില വര്‍ധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് മുണ്ടൂരില്‍ ഇന്നലെ 41 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. പകല്‍ സമയത്ത് 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യ രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News