നമ്പി നാരായണന്‍ പത്മഭൂഷണും മലയാളിയായ പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദ് പത്മശ്രീയും ഏറ്റുവാങ്ങി

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ പത്മഭൂഷണും മലയാളിയായ പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദ് പത്മശ്രീയും ഏറ്റുവാങ്ങി.

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ 56 പേര്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പത്മ പുരസ്‌കാരങ്ങള്‍ നല്‍കി. മാര്‍ച്ച് 11ന് നടന്ന ചടങ്ങില്‍ 112 പുരസ്‌കാര ജേതാക്കളില്‍ 56 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കിയിരുന്നത്.

നാടന്‍ പാട്ടുകാരി തേജന്‍ ബായ്, ഭക്ഷ്യ സംസ്‌കരണ കമ്പനിയായ എം.ഡി.എച്ചിന്റെ ഉടമ മഹാഷായ് ദരംപാല്‍ ഗുലാത്തി എന്നിവരടക്കം ഏഴുപേര്‍ക്കാണ് പത്മഭൂഷണ്‍ അവാര്‍ഡ് ഇന്ന് വിതരണം ചെയ്തത്.

നടന്‍ മനോജ് ബാജ്‌പേയ്, തബല വിദ്വാന്‍, സ്വപന്‍ ചൗധരി, ഫുട്ബാള്‍ താരം സുനില്‍ ഛേത്രി, മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എന്നിവര്‍ പത്മശ്രീയും ഏറ്റുവാങ്ങി.

സംവിധായകനും നടനുമായ പ്രഭുദേവ, സംഗീത സംവിധായകന്‍ ശങ്കര്‍ മഹാദേവന്‍, നടന്‍ മോഹന്‍ലാല്‍, എന്നിവര്‍ മാര്‍ച്ച് 11ന് അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News