ലിസ്റ്റില്‍ അന്തിമ തീരുമാനമായില്ല; കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടും ലിസ്റ്റില്‍ അന്തിമ തീരുമാനമാകാതെ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. ആലപ്പുഴ,വയനാട്, വടകര, കാസര്‍ക്കോട് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സാധിച്ചിട്ടില്ല.

ഉമ്മന്‍ചാണ്ടിയെ മല്‍സരിപ്പിക്കണമെന്ന ആവശ്യം നേതാക്കള്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടതായി പറയുന്നു. ആന്ധ്രയിലായിരുന്ന ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു.

വയനാട് സീറ്റിനായി എ ഗ്രൂപ്പ് ടി സിദ്ദിക്കിന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. . എന്നാല്‍ അത് സ്വീകാര്യമല്ലെന്നും തങ്ങളുടെ സിറ്റിങ് സീറ്റില്‍ വേണുഗോപാലിനേയോ ഷാനിമോള്‍ ഉസ്മാനേയോ സ്ഥാനാര്‍ത്ഥിയാക്കണം എന്നാണ് ഐഗ്രൂപ്പ് ആവശ്യം.കെ പി അബ്ദുള്‍ മജീദിന്റെയും പേര് സാധ്യതാ ലിസ്റ്റില്‍ ഉണ്ട്. ഷാനിമോള്‍ ഉസ്മാന്റെ പേര് ആലപ്പുഴയിലും പരിഗണിക്കുന്നുണ്ട്. അടൂര്‍ പ്രകാശും ആലപ്പുഴ ലിസ്റ്റില്‍ ഉണ്ട്.

ആലപ്പുഴയിലും എ ഐ ഗ്രൂപ്പ് തര്‍ക്കമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് തടസ്സം. ചാലക്കുടി സീറ്റില്‍ ബെന്നി ബെഹ്‌നാനും തൃശൂരില്‍ ടി എന്‍ പ്രതാപനും സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. എറണാകുളത്ത് കെ വി തോമസിനെ മാറ്റി ഹൈബി ഈഡന്റെ പേരും പരിഗണനയില്‍ ഉണ്ട്.

ഇടുക്കിയില്‍ ജോസഫ് വാഴക്കന്‍ വരണമെന്ന് ഐ ഗ്രൂപ്പ് പറയുമ്പോള്‍ ഡീന്‍ കുര്യാക്കോസിന്റെ പേരാണ് എ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News