ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖായ്ദ ഭീകരസംഘടനകളുടെ വാദങ്ങളും വിശദീകരണങ്ങളും ഓര്‍മിപ്പിക്കുന്ന ഭാഷയാണ് അക്രമിയുടേത്.

വെള്ളക്കാരല്ലാത്തവര്‍ രാജ്യത്തു കുടിയേറുന്നതിനെതിരെ അമര്‍ഷം വ്യക്തമാക്കിയുള്ള 87 പേജ് നീളുന്ന വിവരണമാണ് അക്രമിയായ ഓസ്‌ട്രേലിയന്‍ യുവാവിന്റെ സമൂഹമാധ്യമ അക്കൗണ്ടിലുള്ളത്.

അല്‍ നൂര്‍ മസ്ജിദില്‍ വെടിവയ്പു നടത്തിയ ഓസ്‌ട്രേലിയക്കാരന്‍ ബ്രന്റന്‍ ടറന്റ് തല്‍സമയം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് അയാളുടെ തീവ്രനിലപാടു വ്യക്തമാക്കുന്ന ശക്തമായ സൂചനകള്‍.

വെള്ളക്കാരല്ലാത്തവര്‍ രാജ്യത്തു കുടിയേറുന്നതിനെതിരെ അമര്‍ഷം വ്യക്തമാക്കിയും 87 പേജ് നീളുന്ന വിവരണമാണ് അക്രമിയായ ഓസ്‌ട്രേലിയന്‍ യുവാവിന്റെ സമൂഹമാധ്യമ അക്കൗണ്ടിലുള്ളത്.

ഫെയ്‌സ്ബുക്കിലെ ലേഖനത്തിലും കടുത്ത വംശീയവിദ്വേഷമാണുള്ളത്. വെടിവയ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തും ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖായ്ദ ഭീകരസംഘടനകളുടെ വാദങ്ങളും വിശദീകരണങ്ങളും ഓര്‍മിപ്പിക്കുന്ന ഭാഷയാണ് ബ്രന്റന്റേത്.

വെടിവയ്പിന്റെ ഫെയ്‌സ്ബുക് തല്‍സമയ ദൃശ്യങ്ങളിലൊരിടത്തു വാഹനത്തിനുള്ളിലെ പാട്ടു മുഴങ്ങിക്കേള്‍ക്കാം. 1992-95 കാലത്തെ ബോസ്‌നിയന്‍ യുദ്ധത്തില്‍ സെര്‍ബിയന്‍ സേന കവാത്തിനായി ഉപയോഗിച്ചിരുന്ന ഗാനമാണിത്.

വംശഹത്യയ്ക്കും യുദ്ധക്കുറ്റങ്ങള്‍ക്കും പിന്നീടു ശിക്ഷിക്കപ്പെട്ട ബോസ്‌നിയന്‍ സെര്‍ബ് നേതാവിനെ പുകഴ്ത്തുന്ന ഒന്ന്. ഇത്തരം കുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ട മറ്റു പലരുടെയും പേരുകള്‍ ആയുധങ്ങളില്‍ എഴുതിവച്ചിരിക്കുന്നു. നീചവും ദാരുണവുമായ വെടിവെയപ്പില്‍ നാല്‍പതിലധികം പേരാണ് പള്ളികള്‍ക്കുള്ളില്‍ പിടഞ്ഞ വീണു മരിച്ചത്.