മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയ്ക്കാണ് ഇന്നലെ ന്യൂസിലന്‍റിലെ അല്‍നൂര്‍ മസ്ജിദില്‍ അരങ്ങേറിയത്. പ്രാര്‍ഥനാ മന്ത്രങ്ങളാല്‍ മുഖരിതമായിരുന്ന അന്തരീക്ഷം പെടുന്നനെയാണ് കുരുതിക്കളമായത്.

പ്രാര്‍ഥനകള്‍ നിലച്ചു നിലവിളികള്‍ എങ്ങും മു‍ഴങ്ങി വെടിയൊച്ചകള്‍ക്ക് ശേഷം പള്ളിക്കകത്തും പുറത്തും ചലനമറ്റ ശരീരങ്ങള്‍ മാത്രം.

കൊടും ക്രൂരതയ്ക്ക് ദൃക്സാക്ഷിയായ മലയാളിയായ മൂവാറ്റുപു‍ഴക്കാരന്‍ പറയുന്നത് കേള്‍ക്കു. പള്ളിക്കകത്ത് കയറും മുന്നെ എനിക്ക് ഒരു ഫോണ്‍കോള്‍ വന്നതുകൊണ്ട് ഞാന്‍ പുറത്ത് നിന്നു എന്‍റെ സുഹൃത്ത് അപ്പോ‍ഴേക്കും ഉള്ളിലേക്ക് കയറിയിരുന്നു.

വീഡിയോ