തിരുവനന്തപുരം: ന്യൂസിലൻഡ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കൊടുങ്ങല്ലൂർ സ്വദേശിനിയായ യുവതിയും ഉണ്ടെന്ന വിവരം ഞെട്ടലോടെയാണ് ശ്രവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൂടുതൽ വിവരങ്ങൾ അറിയാനും തുടർനടപടികൾ സ്വീകരിക്കാനും നോർക റൂട്സ് വഴി എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. സന്തപ്ത കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കിടുന്നതായി മുഖ്യമന്ത്രി പറഞ്ഞു.