അവസാനവട്ട ചര്‍ച്ചക്ക് ശേഷവും സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. എറണാകുളത്ത് സിറ്റിംഗ് എംപി കെവി തോമസിന് പകരം ഹൈബി ഈഡന്‍ മത്സരിക്കും.

സീറ്റ് നിഷേധിച്ചതില്‍ ദുഃഖമുണ്ടെന്നും പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ സാമൂഹ്യ സേവനത്തിന് ഇറങ്ങുമെന്നും കെവി തോമസ് പ്രതികരിച്ചു.

താന്‍ ആകാശത്തുനിന്ന് പൊട്ടിവീണ നേതാവല്ല എറണാകുളത്തെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ തനിക്ക് പങ്കുണ്ട്. പ്രായമാകുന്നത് തെറ്റല്ല എന്തുകൊണ്ടാണ് സീറ്റ് നിഷേധിച്ചത് അറിയില്ലെന്നും മുന്‍ എംപി കെവി തോമസ് പറഞ്ഞു.

എന്തുകൊണ്ടാണ് എന്നോടിങ്ങനെ ചെയ്തതെന്ന് അറിയില്ല. എനിക്കിത് എറ്റവും വലിയ തെറ്റാണ് ഒ‍ഴിവാക്കുന്നതിന്‍റെ ഒരു സൂചനപോലും തനിക്ക് തന്നില്ല. നാളെ നേതാക്കളെ കാണും. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് തനിക്കറിയണം.

സീറ്റ് ഇല്ലെന്ന കാര്യം തന്നെ ഇതുവരെ ഉത്തരവാദിത്വപ്പെട്ടവരാരും വിളിച്ച് അറിയിച്ചിട്ടില്ലെന്നും കെവി തോമസ് പറഞ്ഞു.