ദുബായ് ഒരുങ്ങുന്നു; മാപ്പിളപ്പാട്ടിന്റെ ഇശല്‍ നിലാവിനായി – Kairalinewsonline.com
DontMiss

ദുബായ് ഒരുങ്ങുന്നു; മാപ്പിളപ്പാട്ടിന്റെ ഇശല്‍ നിലാവിനായി

മാര്‍ച്ച്‌ 22 നു നടക്കുന്ന ഇശല്‍ ലൈല അവാര്‍ഡ്‌ നിശക്കായി വിപുലമായതയ്യാറെടുപ്പുകളാണ് ദുബായില്‍ ഒരുങ്ങുന്നത്

കൈരളി ടിവി ദുബായില്‍ സംഘടിപ്പിക്കുന്ന ഇശല്‍ ലൈല മാപ്പിളപ്പാട്ട് അവാര്‍ഡ്‌ നിശക്കായി ദുബായ് ഒരുങ്ങുന്നു.
മാര്‍ച്ച് 22 നു ദുബായ് ഇത്തിസലാത്ത്‌ അക്കാദമിയില്‍ വെച്ചാണ് ഇശല്‍ ലൈല അവാര്‍ഡ്‌ നിശ അരങ്ങേറുന്നത്.

പ്രവാസലോകത്തെ ഏറ്റവും ശ്രദ്ധേയമായ മെഗാ ഷോക്കാണ് ദുബായ് തയ്യാറെടുക്കുന്നത്. മാപ്പിളപ്പാട്ടുകളുടെ ചരിത്രത്തില്‍ ഇടം പിടിച്ച കൈരളി ടിവി ഇശല്‍ ലൈല അവാര്‍ഡ്‌ നിശയുടെ അഞ്ചാമത് പതിപ്പാണ്‌ മാര്‍ച്ച്‌ 22 നു ദുബായില്‍ നടക്കുന്നത്.

മലയാളത്തിന്റെ മഹാ നടനും മലയാളം കമ്മ്യൂണിക്കെഷന്‍സ് ചെയര്‍മാനുമായ മമ്മുട്ടിയുടെ സാന്നിധ്യം അവാര്‍ഡ്‌ നിശയെ ശ്രദ്ധേയമാക്കും.

മലയാള ചലച്ചിത്ര രംഗത്തെ ഒട്ടേറെ പ്രതിഭകള്‍ അവാര്‍ഡ്‌ നിശയിലെത്തുന്നുണ്ട്. ഗന്ധര്‍വ ഗായിക കെ എസ് ചിത്ര, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, എന്നിവരെയും മാപ്പിള പ്പാട്ട് രംഗത്ത് സമഗ്ര സംഭാവനകള്‍ നല്കിയവരെയും ഇശല്‍ ലൈല വേദിയില്‍ ആദരിക്കും.

ഒരു അടാര്‍ ലവ് നായികാ നൂറിന്‍ ശരീഫിന്റെ സാന്നിധ്യമാണ് ഇശല്‍ ലൈലയിലെ മറ്റൊരു ആകര്‍ഷണം. ഗായകരായ അഫ്സല്‍, റിമി ടോമി , എന്നിവര്‍ ഇശല്‍ ലൈലയില്‍ സംഗീത മഴയോരുക്കും.

നടി മിയ ജോര്‍ജ്, കാര്യം നിസാരം സീരിയല്‍ താരങ്ങള്‍, തുടങ്ങിയവരുടെ സാന്നിധ്യവും പ്രകടനങ്ങളും ഇശല്‍ ലൈല വേദിയുടെ മാറ്റ് കൂട്ടും.

നൃത്ത നൃത്യങ്ങളും വിവിധ കലാ പരിപാടികളും ദുബായ് ഇതിസലാത് അക്കാദമിയില്‍ എത്തുന്ന ആസ്വാദകരുടെ മനം കവരും. മാര്‍ച്ച്‌ 22 നു നടക്കുന്ന ഇശല്‍ ലൈല അവാര്‍ഡ്‌ നിശക്കായി വിപുലമായതയ്യാറെടുപ്പുകളാണ് ദുബായില്‍ ഒരുങ്ങുന്നത്.

To Top