ബിജെപി-ബിഡിജെഎസ് ധാരണയായില്ല; എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നു

ബിജെപി, ബിഡിജെഎസ് സീറ്റ് വിഭജന തര്‍ക്കം മൂലം ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നു. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമോ എന്നതില്‍ വ്യക്തതയില്ലാത്തതിനാല്‍ വെച്ചുമാറേണ്ട സീറ്റുകളിലും സ്ഥാനാര്‍ത്ഥികളിലും അനിശ്ചിതത്വത്തിലാണ്.

തുഷാര്‍ വെള്ളാപ്പള്ളിയോട് ദില്ലിയിലെത്താന്‍ എന്‍ഡിഎ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂരില്‍ തുഷാറില്ലെങ്കില്‍ കെ സുരേന്ദ്രന് സീറ്റു നല്‍കുക.

പത്തനംതിട്ടയില്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയെ നിര്‍ത്തുക എന്ന ഫോര്‍മുലയാണ് ചര്‍ച്ചചെയ്യുന്നത്. എന്നാല്‍ പിഎസ് ശ്രീധരന്‍പിള്ളയെ മത്സരിപ്പിക്കരുതെന്ന നിലപാടിലാണ് വി മുരളീധരന്‍ വിഭാഗം.

അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ടയില്‍ കണ്ണുവച്ചിട്ടുണ്ട്. ആദ്യഘട്ടം തെരഞ്ഞെടുപ്പു നടക്കുന്ന 91 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിലാണ് കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധ.

എന്നാല്‍, കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് വൈകരുതെന്ന ആവശ്യം നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here