കൊച്ചിയുടെ ചരിത്രപ്രാധാന്യമുളള മട്ടാഞ്ചേരിയിലും പ്രചരണത്തിനിടെ വലിയ സ്വീകാര്യതയാണ് എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് ലഭിക്കുന്നത്.

ചെന്പിട്ട പളളിയും ജൂതത്തെരുവും മുസിരിസ് ബിനാലെയും ഉള്‍പ്പെടെ മട്ടാഞ്ചേരിയിലെ പൈതൃക നഗരിയില്‍ സന്ദര്‍ശനം നടത്തി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു.

ഫോര്‍ട്ട് കൊച്ചി ഉള്‍പ്പെടെയുളള ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് മുന്‍ രാജ്യസഭാ എംപി കൂടിയായിരുന്ന പി രാജീവ് പറഞ്ഞു.

കൊച്ചിയുടെ ചരിത്രമുറങ്ങിക്കിടക്കുന്ന മട്ടാഞ്ചേരിയിലും ഫോര്‍ട്ട് കൊച്ചിയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ജൂതത്തെരുവിലെ വാണിജ്യസ്ഥാപനങ്ങളില്‍ നേരിട്ടെത്തി പി രാജീവ് വോട്ടഭ്യര്‍ത്ഥിച്ചു. രണ്ടായിരത്തോളം വര്‍ഷം പ‍ഴക്കമുളള ചരിത്രപ്രാധാന്യമുളള മട്ടാഞ്ചേരിയിലെ ചെന്പട്ട മുസ്ലിം പളളിയില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി.

വിവിധ കോണ്‍വെന്‍റുകളിലെത്തി വൈദികരുടെയും കന്യാസ്ത്രീ സമൂഹത്തിന്‍റെയും പിന്തുണ തേടി. അതിനിടെ ഇടപ്പളളി ഐ ഫൗണ്ടേഷന്‍റ സഹകരണത്തോടെ ചിറ്റുപറന്പില്‍ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാന്പ് പി രാജീവ് ഉദ്ഘാടനം ചെയ്തു.

എറണാകുളം മണ്ഡലത്തില്‍ ഏറ്റവും അധികം വികസനപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ട ടൂറിസം മേഖല കൂടിയാണ് ഈ പ്രദേശങ്ങളെന്ന് മുന്‍ രാജ്യസഭാ എംപി കൂടിയായ പി രാജീവ്.

കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതിനാല്‍ പ്രചരണരംഗത്ത് പി രാജീവ് ബഹുദൂരം മുന്നിലാണ്. ആദ്യഘട്ട പ്രചരണത്തില്‍ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും നേരില്‍ സന്ദര്‍ശിച്ച് വോട്ട് ഉറപ്പാക്കാനുളള തിരക്കിലാണ് സ്ഥാനാര്‍ത്ഥി.