വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജന് മണ്ഡലത്തിലെങ്ങും ആവേശകരമായ വരവേൽപ്പ് – Kairalinewsonline.com
DontMiss

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജന് മണ്ഡലത്തിലെങ്ങും ആവേശകരമായ വരവേൽപ്പ്

പ്രചരണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ബഹുദൂരം മുന്നേറിയിരിക്കുകയാണ്പി ജയരാജൻ.

പൊള്ളുന്ന വേനൽ ചൂടിനെ പോലും അവഗണിച്ച് നിരവധി പേരാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തുന്നത്. സ്ഥാനാർത്ഥിക്ക് കെട്ടി വെക്കാനുള്ള തുക പേരാമ്പ്രയിലെ സുഭിക്ഷ ജീവനക്കാർ നൽകി.

പി ജയരാജന് ആവേശകരമായ വരവേൽപ്പാണ് ഓരോ കേന്ദ്രങ്ങളിലും ലഭിക്കുന്നത്. ചുട്ടുപൊട്ടുന്ന കൊടും ചൂടിനെ പോലും അവഗണിച്ച് പ്രിയ നേതാവിനെ സ്വീകരിക്കാനെത്തുന്ന ജനസഞ്ചയം.

യുവാക്കൾ, സ്ത്രീകൾ, വിദ്യാർത്ഥികൾ കൊച്ചു കുഞ്ഞുങ്ങൾപ്രായമായവർ അങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർ.

വഴിയിൽ കാണാൻ കാത്ത് നിൽക്കുന്നവരോട് കൈ ഉയർത്തി അഭിവാദ്യം ചെയ്ത് , അരികിലെത്തുന്നവരുടെ കൈ പിടിച്ച് കുശലം പറഞ്ഞ് സെൽഫിയെടുക്കാൻ ചേർത്ത് നിർത്തി അവരിലൊരാളായി പി.ജെ.

രാവിലെ മണ്ഡലത്തിലെ രക്തസാക്ഷി കുടുംബാംഗങ്ങളെ സന്ദർശിച്ചു. ശേഷം ചേർമല സാംബവ കോളനിയിലേക്ക് .മുദ്രാവാക്യം വിളികളോടെ സ്വീകരണം. കോളനി നിവാസികളോട് ചെറു ഭാഷണം

പേരാമ്പ്ര സുഭിക്ഷയിലെ സ്ത്രീ തൊഴിലാളികൾ കെട്ടിവെക്കാനുള്ള കാശ് നൽകിയാണ് തങ്ങളുടെ പ്രിയങ്കരനായ സ്ഥാനാർത്ഥിയെ വരവേറ്റത്. പ്രചരണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ബഹുദൂരം മുന്നേറിയിരിക്കുകയാണ്പി ജയരാജൻ.

To Top