എ പ്രദീപ് കുമാറിനെതിരെ വ്യാജ പ്രചാരണവുമായി ലീഗും കോണ്‍ഗ്രസും; നുണപൊളിച്ച് വിവരാവകാശ രേഖ

കൊച്ചി: കോഴിക്കോട്‌ മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി എ പ്രദീപ്‌കുമാറിനെതിരെ നുണപ്രചാരണവുമായി കോൺഗ്രസും മുസ്ലിംലീഗും.

മായനാട് സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്ന് 10 ലക്ഷം അനുവദിച്ചതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖ തെറ്റായി കാണിച്ചുകൊണ്ടാണ്‌ സമൂഹമാധ്യമങ്ങളിലടക്കം വ്യാജപ്രചാരണം നടത്തുന്നത്‌.

ഫെബ്രുവരി 27ന്‌ അനുവദിച്ച ഫണ്ടിനെപ്പറ്റി തീയതി വ്യക്തമാക്കാത്ത വിവരാവകാശരേഖയുമായാണ്‌ വ്യാജപ്രചാരണം നടത്തുന്നത്‌. ചന്ദ്രിക പത്രവും വ്യാജവാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

10 ലക്ഷം രൂപ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും നൽകിയിട്ടുണ്ട് എന്നുള്ള വിവരാവകാശ രേഖ

വളരെ വിദഗ്‌ദമായി ജനങ്ങളെ കബളിപ്പിക്കാം എന്ന പദ്ധതിയോടെ ഇങ്ങനെ ഒരു രേഖ തയ്യാറാക്കാൻ ഫണ്ട് അനുവദിക്കും മുമ്പേയുള്ള തീയതി ഇട്ടാണ് ഇവർ ഈ വിവരാവകാശ രേഖയ്ക്കുള്ള അപേക്ഷ നൽകിയത്.

യുഡിഎഫുകാർ പ്രചരിപ്പിക്കുന്ന ഫോട്ടോയിൽ ചുവന്ന അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക *അപേക്ഷയിൽ പറയുന്ന കാലയളവ്*, ഏത് വര്‍ഷത്തെ എന്ന് ഇല്ല, ഏത് മാസത്തേത് എന്നില്ല, പിന്നെന്താണ് ആ അപേക്ഷയിൽ പറയുന്ന കാലയളവ് എന്നതിന്‌ യുഡിഎഫ്‌ നേതാക്കൾക്ക്‌തന്നെ ഉത്തരമില്ല.

മായനാട് സ്കൂളിന്റെ അടുക്കള നിർമാണത്തിന് 10 ലക്ഷം രൂപ അനുവദിക്കണം എന്നത് തിരുത്തി മായനാട് എയ്ഡഡ് എൽ.പി.യുപി എന്നാക്കി മാറ്റാൻ വേണ്ടി പ്രദീപുകുമാർ കലക്ടർക്ക് നൽകിയ അപേക്ഷയുടെ ഫോട്ടോ

‘പ്രദീപേട്ടന്റെ സ്ഥാനാർഥിത്വത്തോടെ നിങ്ങൾ മാനസികമായി പരാജയം സമ്മതിച്ചെന്ന് ഞങ്ങൾക്കറിയാം, നിങ്ങൾ എത്രയൊക്കെ കള്ളപ്രചരണം നടത്തിയാലും അത് വെള്ളത്തിൽ വരച്ച വെറും വര മാത്രമായി മാറും’ എന്നാണ്‌ സമൂഹമാധ്യമങ്ങളിൽ കോഴിക്കോട്ടുകാർ പ്രതികരിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here