കെ പി സതീഷ് ചന്ദ്രന്‍റെ വിജയത്തിനായി കന്നിവോട്ട് ക്യാമ്പയ്നുമായി എസ്എഫ്ഐ – Kairalinewsonline.com
DontMiss

കെ പി സതീഷ് ചന്ദ്രന്‍റെ വിജയത്തിനായി കന്നിവോട്ട് ക്യാമ്പയ്നുമായി എസ്എഫ്ഐ

നജീബും മാരെ രോഹിത് വെമുല മാരെ സൃഷ്ടിച്ച ഭരണകൂടം

കാസർകോട്ട് പാർലമെന്റ് എല്‍ഡിഎഫ് സാരഥി കെ.പി സതീഷ് ചന്ദ്രന്റെ വിജയത്തിനായി എസ്എഫ്ഐ പെരിങ്ങോം ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിക്കുന്ന കന്നിവോട്ട് ക്യാമ്പയിന്റെ സ്വകാഡ് ഡ്രെസ് കോഡ് പ്രകാശനം പാർട്ടിAC അംഗം പി.വി തമ്പൻ നിർച്ച ഹിച്ചു.

മോദി ഗവൺമെന്റിനെതിരായി കർഷകരും തൊഴിലാളികളും യുവജനങ്ങളും പുരോഗമനവാദികളും ഉൾപ്പെടെ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ആകെ സമരമുഖത്താണ് നാം വിദ്യാർത്ഥി സമൂഹവും സംഘപരിവാറിന്റെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പുതിയ സമര വഴികൾ തീർക്കുകയാണ്,

ജെ എൻ യു വും മദ്രാസ് ഐ ഐ ടി യും , ഹൈദരാബാദ് സെൻറർ യൂണിവേഴ്സിറ്റിയുമുൾപ്പെടെ രാജ്യത്തിൻറെ അഭിമാനമായ കലാലയങ്ങളെ ജാതി മതാന്ധതകളാൽ വേർതിരിക്കാൻ ശ്രമിച്ച ഭരണകൂടം ആണിത്.

കലാലയ സമരങ്ങളെ അടിച്ചമർത്തി ചരിത്ര കൗൺസിലിൻറെ തലപ്പത്തും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തും സംഘപരിവാർ കോമാളികളെ പ്രതിഷ്ഠിച്ച ഭരണകൂടം.നജീബും മാരെ രോഹിത് വെമുല മാരെ സൃഷ്ടിച്ച ഭരണകൂടം.

ആ ഭരണകൂട ഭീകര കാലത്തെ അതിജീവിക്കാൻ വരുംതലമുറയ്ക്ക് സാധിക്കേണ്ടതുണ്ട് അതിന്റെ ഭാഗമായി
എസ്എഫ്ഐ ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റി മോഡിയുടെ ഫാസിസ്റ്റ് ഗവൺമെൻറിനും കൂറുമാറുന്ന കോൺഗ്രസ് കച്ചവട രാഷ്ട്രീയത്തിനെതിരെ കന്നി വോട്ട് ക്യാമ്പെയിന് നേതൃത്വം കൊടുക്കുകയാണ്

To Top