“കാവല്‍ക്കാരന്‍ കള്ളനാണ്, അതേടാ ഞങ്ങള്‍ എല്ലാം കാവല്‍ക്കാരാണ്” : ചൗക്കിദാര്‍ പേരുമാറ്റലിനെ ട്രോളി സോഷ്യല്‍ മീഡിയ

ട്വറ്ററില്‍ തരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമായി പേരുമാറ്റി ചൗക്കിദാര്‍ നരേന്ദ്രമോദി എന്നാക്കിയ പ്രധാനമന്ത്രിയെയും മറ്റ് കേന്ദ്ര മന്ത്രിമാരെയും ട്രോളി സോഷ്യല്‍ മീഡിയ. ചൗക്കിദാര്‍ എന്നാല്‍ കാവല്‍ക്കാരന്‍ എന്നാണ് അര്‍ഥം.

താന്‍ ഈ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ആണെന്ന് ഇതിലൂടെ വ്യക്തമാക്കാന്‍ ആണ് മോദിയുടെ ശ്രമം. പക്ഷേ വെറുതെ വിടാന്‍ ട്രോളന്‍മാര്‍ തയ്യാര്‍ അല്ലായിരുന്നു.

മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകള്‍ കൊണ്ടാണ് ട്രോളുകള്‍ മുഴുവന്‍. ചൗക്കിദാര്‍ ചോര്‍ ഹേ അഥവ കാവല്‍ക്കാരന്‍ കള്ളന്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. കള്ളനായ ചൗക്കിദാര്‍ താന്‍ ആണെന്ന് മോദിയും മന്ത്രിമാരും ഉറപ്പിച്ചു പറയുകയാണെന്നാണ് ട്രോളന്മാരുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News