ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നില അതീവഗുരുതരം

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നില അതീവഗുരുതരം. അദ്ദേഹത്തിന്റെ ഓഫീസാണ് ഇക്കാര്യം പുറത്തു വിട്ടത്.

പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നു. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ മാസം അസുഖം കൂടിയതിനെ തുടര്‍ന്ന് ഗോവ മെഡിക്കല്‍ കോകളേജല്‍ പ്രവേശിപ്പിച്ചിരുന്നു. ഫെബ്രുവരി 26 ന് ഡിസ്ചാര്‍ജും ചെയ്തിരുന്നു.

അമേരിക്കയിലും ഡല്‍ഹിയിലും പലപ്പോഴായി അദ്ദേഹം അസുഖത്തിന് ചികിത്സ തേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here