മനോഹര്‍ പരീക്കര്‍ വിട പറഞ്ഞതോടെ ബിജെപി കടുത്ത പ്രതിസന്ധിയില്‍. മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായത് കൊണ്ടുമാത്രമാണ് മൂന്ന് എം,എല്‍.എമാരുള്ള ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി ബിജെപിയ്ക്ക് പിന്തുണ നല്‍കിയിരുന്നത്.

അതുകൊണ്ടാണ് ആരോഗ്യാവസ്ഥ മോശമായിട്ടും പരീക്കറെ ഇത്രയും കാലം ബി.ജെ.പി മുഖ്യമന്ത്രിയായി നിലനിര്‍ത്തിയിരുന്നത്.

40 അംഗ നിയമ സഭയില്‍ ഇപ്പോള്‍ 37 എം എല്‍ എമ്മാരാണുള്ളത്. നിലവില്‍ കോണ്‍ഗ്രസിന് 14ഉം ബി ജെ പി ക്ക് 13ഉം എം എല്‍ എമ്മാരുണ്ട്. 3വീതം എം എല്‍ എ മ്മാരുള്ള മഹാരാഷ്ട്രവാദി ഗോമാതക് പാര്‍ട്ടിയെയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയെയും എന്‍ സി പി യുടെ ഏക എം എല്‍ എയെയും ഒരു സ്വാതന്ത്രനെയും ഒപ്പം നിര്‍ത്തിയാണ് ബി ജെ പി സര്‍ക്കാരുണ്ടാക്കിയത്.

ഫോര്‍വേര്‍ഡ് പാര്‍ട്ടിയും സ്വാതന്ത്ര എം എല്‍ എ മാരെയും ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായത് കൊണ്ടുമാത്രമാണ് മൂന്ന് എം,എല്‍.എമാരുള്ള ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി ബിജെപിയ്ക്ക് പിന്തുണ നല്‍കിയിരുന്നത്. അതുകൊണ്ടാണ് ആരോഗ്യാവസ്ഥ മോശമായിട്ടും പരീക്കറെ മുഖ്യമന്ത്രിയായി നിലനിര്‍ത്തി ബിജെപി അധികാരം മുന്നോട്ട് കൊണ്ടുപോയതും.

ബി.ജെ.പി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ശക്തമായി രംഗത്തു വന്നിരിക്കുന്നത് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയാലാക്കിയിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറെ മുഖ്യമന്ത്രിയാക്കാന്‍ ബിജപെി നീക്കം ശക്തമാക്കിയിട്ടുണ്ട്.

ഘടകകക്ഷിയായ എം.ജി.പിയും പര്‍സേക്കറെ പിന്തുണച്ചത് ബിജെപിയ്ക്ക് നേരിയ ആശ്വാസം നല്‍ക്കുന്നുണ്ട്. കൂട്ടു കക്ഷി സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത കവേല്‍ക്കര്‍ ഗവര്‍ണര്‍ മൃതുല സിന്‍ഹയ്ക്ക് കത്തയച്ചിട്ടുണ്ട്. ഭരണം പോകുകയാണെങ്കില്‍ സര്‍ക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണത്തിലേക്ക് ഗോവ പോകുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.