കോണ്‍ഗ്രസ് നേതാവും പിഎസ്‌സി മുന്‍ ചെയര്‍മാനുമായ ഡോ. കെ എസ് രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് നേതാവും പിഎസ്‌സി മുന്‍ ചെയര്‍മാനുമായ ഡോ. കെ എസ് രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു.

ഡല്‍ഹിയില്‍വച്ച് അമിത് ഷായില്‍നിന്ന് അംഗത്വം സ്വീകരിച്ചു. ആലപ്പുഴയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. ശക്തമായ നേതൃത്വമില്ലാത്തതാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ കാരണമെന്ന് അംഗത്വം സ്വീകരിച്ചശേഷം കെ എസ് രാധാകൃഷ്ണന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൂടിയാണ് ഡോ. കെ എസ് രാധാകൃഷ്ണന്‍. മഹാരാജാസ് കോളജിലെ ഫിലോസഫി വിഭാഗം റീഡറായിരുന്ന ഡോ. രാധാകൃഷ്ണന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സില്‍ അംഗമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here