ജന്മനാടിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്റെ മണ്ഡല പര്യടനം

ജന്മനാടിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്റെ മണ്ഡല പര്യടനം. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയതായിരുന്നു പി ജയരാജന്‍.

കൂത്തുപറമ്പ് ,പാനൂര്‍ മേഖലയിലെ രക്തസാക്ഷി കുടുംബങ്ങളെയും പി ജയരാജന്‍ സന്ദര്‍ശിച്ചു.

കൂത്തുപറമ്പുകാര്‍ക്ക് കുടുംബാംഗത്തെ പോലെയാണ് പി ജയരാജന്‍.നാടിന്റെ ജനമനസ്സറിഞ്ഞ പ്രിയ നേതാവിന്റെ വലിയ വിജയം കാണാന്‍ കാത്തിരിക്കുകയാണ് എല്ലാവരും.

വടകരയുടെ ജനമനസ്സ് തേടിയുള്ള പി ജയരാജന്റെ പര്യടനം കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ എത്തിയപ്പോള്‍ ലഭിച്ചത് സ്‌നേഹോഷ്മളമായ സ്വീകരണം.

മൂന്ന് തവണ പി ജയരാജനെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ നിയമസഭയില്‍ എത്തിച്ച കൂത്തുപറമ്പ് നിയോജക മണ്ഡലം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ചരിത്രം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്.

പ്രചാരണത്തില്‍ പി ജയരാജന്‍ ഏറെ മുന്നിലെത്തി കഴിഞ്ഞു. കൂത്തുപറമ്പ്,പാനൂര്‍ മേഖലയിലെ രക്തസാക്ഷി കുടുംബങ്ങളെയും പി ജയരാജന്‍ സന്ദര്‍ശിച്ചു.

പാട്യം,മൊകേരി ഈസ്റ്റ്,പാനൂര്‍,പുത്തൂര്‍,ചെറുവാഞ്ചേരി,കോട്ടയം സൗത്ത്,കോട്ടയം നോര്‍ത്ത്,കൂത്തപറമ്പ് ഈസ്റ്റ്,കൂത്തുപറമ്പ് വെസ്റ്റ് തുടങ്ങിയ മേഖലകളിലായിരുന്നു വോട്ടര്‍മാരെ നേരിട്ട് കണ്ടു കൊണ്ടുള്ള പര്യടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here