മെസിയുടെ ഹാട്രിക്കില്‍ ലാ ലീഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബാഴ്‌സ റയല്‍ ബെറ്റിസിനെ തകര്‍ത്തത്.

ശരിക്കും ലയണല്‍ മെസി മാജിക്ക് നിറഞ്ഞാടിയ ഒരു മത്സരം തന്നെയായിരുന്നു ഇത്. ഒരു ഗോളും ഒരു അസിസ്റ്റുമായി സുവാരസും മികച്ച പ്രകടനം കാഴ്ചവെച്ചു.

ലോറെന്‍ മറോന്‍ ആണ് ബെറ്റിസിന്റെ ആശ്വാസ ഗോള്‍ നേടി. ജയത്തോടെ പോയിന്റ് നിലയില്‍ ലീഡ് 10 ആയി ഉയര്‍ത്താന്‍ ബാഴ്‌സക്ക് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നേരിട്ട പരാജയത്തിന് മധരപ്രതികാരം ആണ് ഈ വിജയം.

ലാ ലീഗയിലെ ഏറ്റവും മികച്ച ഡിഫെന്‍സിവ് ടീമുകളില്‍ ഒന്നായ ബെറ്റിസ് മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു അന്ന് ബാഴ്‌സലോണയെ പരാജയപ്പെടുത്തിയത്.

പതിനെട്ടാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ആണ് മെസി ഗോള്‍ വേട്ടക്ക് ആരംഭം കുറിച്ചത്. ആദ്യ പകുതിയുടെ അവസാനം മെസി തന്റെ രണ്ടാം ഗോളും നേടി.

അവസാനം ഗോള്‍ ഓഫ് ദി സീസണ്‍ എന്ന് വിശേഷിപ്പിക്കാവുംന്ന വണ്ടര്‍ ഗോളിലൂടെ മെസി തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി.