ഇനി പെട്രോള്‍ വാങ്ങണമെങ്കില്‍ പൊലീസിന്റെ അനുമതി വേണം; നിയമം കര്‍ശനമാക്കി

പമ്പുകളില്‍ നിന്നും ഇനി പെട്രോളും ഡീസലും കന്നാസുകളിലും കുപ്പികളിലും വാങ്ങണമെങ്കില്‍ പൊലീസിന്റെ കത്ത് നിര്‍ബന്ധം.

തിരുവല്ലയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് നിയമം കര്‍ശനമാക്കിയത്.

ഇതോടെ കരാര്‍ പണി എടുത്തവരും ചെറുകിട പണിക്കാരും അങ്കലാപ്പിലായിരിക്കുകയാണ്.

മണ്ണുമാന്തി തുടങ്ങിയ യന്ത്രങ്ങള്‍ക്ക് ഇന്ധനം പമ്പുകളില്‍ നിന്ന് കന്നാസുകളില്‍ വാങ്ങിപ്പോകുന്നതായിരുന്നു പതിവ്. നിയമം വന്നതോടെ ഇനി ഇവര്‍ക്ക് പൊലീസിന്റെ അനുമതി വാങ്ങണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News