പരീക്കറുടെ നിര്യാണത്തോടെ മുഖ്യമന്ത്രി പദത്തിന് അവകാശ വാദമുന്നയിച്ച് സഖ്യകക്ഷികള്‍ രംഗത്ത്

ദില്ലി: ഗോവ മുഖ്യമന്തി മനോഹര്‍ പരീക്കറുടെ നിര്യാണത്തോടെ മുഖ്യമന്ത്രി പദത്തിന് അവകാശ വാദമുന്നയിച്ച് സഖ്യ കക്ഷികള്‍ രംഗത്ത്.

മഹാരാഷ്ട്ര വാദി ഗോമാതക് പാര്‍ട്ടിയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു പാര്‍ട്ടി നേതാക്കളുമായി കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

എന്നാല്‍ നിലവില്‍ ഗോവ നിയമസഭാ സ്പീക്കറായ പ്രമോദ് സാവന്ത് പുതിയ മുഖ്യമന്ത്രിയായേക്കും. മനോഹര്‍ പരീക്കറുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഗോവയിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News