ഹിസാറിൽ സുഖ‌്ബീർ സിങ‌്, ചിക്കബല്ലാപുരയിൽ എസ്‌ വരലക്ഷ്‌മി; ഹരിയാനയിലും കർണാടകയിലും സിപിഐ എം മത്സരിക്കും

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലും കർണാടകയിലും സിപിഐ എം ഓരോ സീറ്റിൽ മത്സരിക്കും.

ഹരിയാനയിലെ ഹിസാർ മണ്ഡലത്തിൽ സുഖ‌്ബീർ സിങ‌ാണ്‌ മത്സരിക്കുക. കർണാടകയിലെ ചിക്കബല്ലാപുര മണ്ഡലത്തിൽനിന്ന്‌ എസ്‌ വരലക്ഷ്‌മി സിപിഐ എം സ്ഥാനാർഥിയായി മത്സരിക്കും.

കർഷക നേതാവായ സുഖ്‌ബീർ സിങ്‌ ആദ്യമായാണ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌. കൺസ്‌ട്രക്ഷൻ വർക്കേഴ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ അഖിലേന്ത്യ പ്രസിഡന്റ്‌ കൂടിയാണ്‌ സുഖ്‌ബീർ സിങ്‌.

എസ്‌ വരലക്ഷ്‌മി സിപിഐ എമ്മിന്റെ കർണാടകയിലെ മുതിർന്ന നേതാവാണ്‌. കർണാടകയിലെ സിപിഐ എം ശക്തികേന്ദ്രമായ ബാഗേപ്പള്ളി നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന മണ്ഡലമാണ്‌ ചിക്കബല്ലാപുര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News