പ്രീത ഷാജിയും കുടുംബവും സാമൂഹിക സേവനം നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: വീടും പുരയിടവും ലേലത്തില്‍ എടുത്തയാള്‍ക്ക് വിട്ടു നല്‍കണമെന്ന മുന്‍ ഉത്തരവ് ലംഘിച്ച പ്രീത ഷാജിയും കുടുംബവും സാമൂഹിക സേവനം നടത്തണമെന്ന് ഹൈക്കോടതി.

സാമൂഹിക സേവനം എന്തായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ നാളെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രീത ഷാജിക്കെതിരായ കോടതി അലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

കോടതി വിധി പരസ്യമായി ലംഘിച്ചത് അംഗീകരിക്കാനാവില്ല. നിയമവിരുദ്ധത ഭാവിയില്‍ തെളിയിക്കാം എന്നു കരുതി ഇപ്പോള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ക്ഷമാപണം സ്വീകരിച്ച് കോടതി അലക്ഷ്യ കേസില്‍ തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്നാനായിരുന്നു പ്രീത ഷാജി യുടെ അപേക്ഷ .

കോടതി വിധി ലംഘിക്കുന്നത് സമൂഹത്തിനു നല്ല സന്ദേശമല്ല നല്‍കുന്നത് എന്ന് കോടതി വ്യക്തമാക്കി. കോടതി നടപടികളെ ധിക്കരിച്ചത് നിയമ വ്യവസ്ഥയോട് ഉള്ള വെല്ലുവിളിയല്ലേയെന്ന് കോടതി ആരാഞ്ഞു. തെറ്റ് ചെയ്തിട്ട് പിന്നീട് മാപ്പു പറഞ്ഞിട്ട് കാര്യമില്ല.

കോടതി വിധിയുടെ നഗ്‌നമായ ലംഘനം നടത്തിയ സാഹചര്യത്തില്‍ തക്കതായ ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
സമൂഹത്തിനു അത് ഒരു സന്ദേശം ആകണമെന്നും കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News