മലപ്പുറത്തിന്‍റെ മനം കവര്‍ന്ന് സാനു; മാറ്റം അടയാളപ്പെടുത്തുന്ന ഇടത് മുന്നേറ്റം

ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് ന്യൂജന്‍ ലുക്കില്‍ വോട്ടുചോദിക്കാനെത്തിയ സ്ഥാനാര്‍ത്ഥിയെക്കണ്ട് വോട്ടര്‍മാര്‍ക്കും കൗതുകം.

മലപ്പുറം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി പി സാനുവാണ് പതിവു മുണ്ടും ഷര്‍ട്ടുമൊഴിവാക്കി ഫ്രീക്കനായി വോട്ടുചോദിക്കാനെത്തിയത്.

ജീന്‍സ് പാന്റും പച്ച ടീ ഷര്‍ട്ടും ഷൂവുമെല്ലാമായി ആകെയൊരു ന്യൂജെന്‍ ലുക്ക്. വോട്ടുചോദിക്കാനിറങ്ങിയ സ്ഥാനാര്‍ത്ഥിയാണെന്ന് കണ്ടാലാരും പറയില്ല.

മലപ്പുറത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി പി സാനുവാണ് അത്രപരിചിതമല്ലാത്ത കോസ്റ്റിയൂമില്‍. ഡ്രസ്സിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത്രസിമ്പിളല്ലാത്ത രാഷ്ട്രീയം ചേര്‍ന്ന മറുപടി.

എതിര്‍ സ്ഥാനാര്‍ത്ഥിയുടെ കൊടിയുടെ നിറമാണല്ലോ കുപ്പായത്തിനെന്ന ചോദ്യത്തിനും സാനുവിന് മറുപടിയുണ്ട്
സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തിലിറങ്ങിയതുമുതല്‍ യുവതലമുറയുടെ ആവേശമായി മാറിയിട്ടുണ്ട് എസ്എഫ്ഐ അഖിലേന്ത്യാപ്രസിഡന്റ്കൂടിയായ വി പി സാനു. മലപ്പുറവും മാറുമെന്ന ഇടത് പ്രതീക്ഷകളുടെ നിറം കൂട്ടുകയാണ് ഈ ചെറുപ്പക്കാരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here