ചാന്നാർ സമരം തമസ്കരിച്ച എൻസിആർടി നടപടി പ്രതിഷേധാർഹം; എസ്എഫ്ഐ

തിരുവനന്തപുരം: കേരളീയ നവോത്ഥാന സമര ചരിത്രത്തെ വീണ്ടും അപ്രസക്തമാക്കുന്ന നടപടിയാണ് എൻസിഇആർടി ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

നന്നായി വസ്ത്രം ധരിക്കുവാനും മാറുമറയ്ക്കാനുമായി താഴ്ന്ന ജാതിയിൽ പെട്ട സ്ത്രീകൾക്ക് അവകാശം ഇല്ലാതിരുന്ന കാലത്ത് മേൽജാതിക്കാരുടെ മുന്നിൽ.

മാറുമറയ്ക്കുന്നതിന് വേണ്ടി രൂപപ്പെട്ട സംഘടിത സമരത്തെ കുറിച്ച് പുതിയ തലമുറ പഠിക്കേണ്ടതില്ല എന്ന നിലപാടാണ് ഇപ്പോൾ എൻസിആർടി സ്വീകരിക്കുന്നത് സവർണ്ണർ അധസ്ഥിത വിഭാഗങ്ങളോട് കാണിച്ചിരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പാശ്ചാത്യ പരിഷ്കൃത ലോകവും തദ്ദേശീയ കീഴാളജനതയും ഒരുമിച്ചു പോരാടിയ ഐതിഹാസിക സമരങ്ങളിൽ ഒന്നായ ചാന്നാർ സമരത്തെ സംബന്ധിച്ച് പുതിയ തലമുറ പാഠഭാഗങ്ങളിൽ ബോധപൂർവം ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണ്.

ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് വി എ വിനീഷ് സെക്രട്ടറി കെ എം സച്ചിൻ ദേവ് എന്നിവർ പ്രസ്താവനയിലൂടെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News