ഒമാനിലെ വിദേശതൊഴിലാളികൾ അടക്കമുള്ളവർക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ

ഒമാനിലെ സ്വകാര്യ മേഖലയിലെ വിദേശതൊഴിലാളികൾ അടക്കമുള്ളവർക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ.  ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ അന്തിമരൂപം പൂർത്തിയായതായി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി ഇൻഷുറൻസ് വിഭാഗം വൈസ് പ്രസിഡൻറ് അഹ്മദ് അലി അൽ മഅ്മരി പറഞ്ഞു.
മസ്കത്തിൽ നടന്ന ആരോഗ്യ ഇൻഷുറൻസ് മേഖലയെക്കുറിച്ച അറബ് സിേമ്പാസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരക്കുകളടക്കം നിയമപരമായ ചട്ടക്കൂടുകളെല്ലാം പൂർത്തീകരിച്ച ഇൻഷുറൻസ് നിയമം അന്തിമ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാലുടൻ പദ്ധതി നടപ്പാക്കുന്നതിനായുള്ള ടെൻഡർ
ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യക്കാരെ മുഴുവൻ ഉൾക്കൊള്ളുന്നതിനുള്ള വിപണിയുടെ കഴിവ് പഠിച്ച ശേഷം ഘട്ടംഘട്ടമായിട്ടാകും പദ്ധതി നടപ്പിൽ വരുത്തുക. ആശുപത്രികളടക്കം ആരോഗ്യ സ്ഥാപനങ്ങളെയും  ഇൻഷുറൻസ് സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആയിരിക്കും പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.
പദ്ധതി നടത്തിപ്പിെൻറ ഭാഗമായി ഒമാനിലെ വിവിധ സ്വകാര്യ മേഖലകളിലായുള്ള വിദേശി തൊഴിലാളികൾ അടക്കമുള്ളവരുടെ വിശദമായ കണക്ക് തയാറാക്കുകയും ചെയ്തിട്ടുണ്ടെന്ന്
അഹ്മദ് അലി അൽ മഅ്മരി പറഞ്ഞു
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News