ഉമ്മന്‍ചാണ്ടിയുടെ നോട്ടം നിയമസഭാ സീറ്റിലേക്ക്; സുധീരന്‍ തോറ്റിടത്ത് മുല്ലപ്പള്ളിക്ക് ജയിക്കാനാകില്ല: തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് രാമഭദ്രന്‍

മുല്ലപ്പള്ളിയല്ല ഏത് പുള്ളി വന്നാലും ഇവിടെ വിജയിക്കാന്‍ കഴിയില്ലെന്നും ഏറ്റവും കരുത്തനെന്ന് ഞാന്‍ കരുതിയ വിഎം സുധീരനുപോലും ഇവിടെ വിജയിക്കാന്‍ കഴിഞ്ഞില്ലെന്നും തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് രാമഭദ്രന്‍.

നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ഉമ്മന്‍ചാണ്ടി, വിഎം സുധീരന്‍, കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നത്. എന്നാല്‍ ഇവരാരും മത്സരിക്കാന്‍ തയാറല്ല.

കാരണം ഇവരെല്ലാം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ആകുന്നതിന് വേണ്ടി വേഷംകെട്ടി നടക്കുകയാണെന്നും എങ്ങനെ രമേശ് ചെന്നില്ലതയെ നശിപ്പിക്കാമെന്നുള്ള ഗൂഡാലോചനയാണ് അവര്‍ക്കുള്ളതെന്നും രാമഭദ്രന്‍ പറയുന്നു. പീപ്പിള്‍ ടീവിയിലെ ന്യൂസ് ആന്റ് വ്യൂസ് എന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News