ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്. പ്രമുഖ നേതാക്കള്‍ പട്ടികയിലില്ലെങ്കില്‍ പൊട്ടിത്തെറി ഉറപ്പാണ്. ആറ്റിങ്ങലില്‍ കെ സുരേന്ദ്രനും, അല്‍ഫോണ്‍സ് കണ്ണന്താനം കൊല്ലത്തും പരിഗണിക്കപ്പെടുന്നു.

പത്തനംതിട്ട കിട്ടാത്തതില്‍ ഇരുവരും കടുത്ത പ്രതിഷേധത്തിലാണ്. സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ച പട്ടിക ഗ്രൂപ്പ് വ്യക്തി താല്‍പര്യങ്ങള്‍ പരിഗണിച്ചാണെന്ന വിമര്‍ശനവും ശക്തമാണ്

പത്തനംതിട്ട സീറ്റിനായി പിടിവലി, ഇഷ്ട സീറ്റില്ലെങ്കില്‍ മത്സരിക്കില്ലെന്ന് നേതാക്കളുടെ കടുപിടുത്തം. പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകാന്‍ വഴിയൊരുക്കുന്ന ആശങ്കകള്‍ സജീവമായി തുടരവെയാണ് സ്ഥാനാര്‍ത്ഥി പട്ടിക വരാനിരിക്കുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിനും കെ സുരേന്ദ്രനും പത്തനംതിട്ട സീറ്റിലാണ് കണ്ണ്.

എന്നാല്‍ ഇരുവരും യഥാക്രമം കൊല്ലം, ആറ്റിങ്ങല്‍, എന്നീ മണ്ഡലങ്ങളിലേക്കാണ് പരിഗണിക്കപ്പെടുന്നത്.പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്കാണ് മേല്‍ക്കൈ. തൃശ്ശൂരിന് പിന്നാലെ പത്തനംതിട്ടയും കിട്ടില്ലെന്നായതോടെ കടുത്ത പ്രതിഷേധത്തിലാണ് കെ സുരേന്ദ്രന്‍.

രണ്ടില്‍ ഏതെങ്കിലും ഒരു സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കിക്കഴിഞ്ഞു. പത്തനംതിട്ട ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പക്ഷേ കെ സുരേന്ദ്രന്റെ കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ തള്ളാനാവില്ല.

തൃശ്ശൂരില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. ഗ്രൂപ്പ് വ്യക്തി താല്‍പര്യങ്ങള്‍ പരിഗണിച്ചുള്ളതാണ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം നല്‍കിയ പട്ടിക. എറണാകുളത്ത് ടോം വടക്കനെ പരിഗണിച്ച് ചാലക്കുടിയില്‍ എ എന്‍ രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചേക്കും.

ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രന്‍, എം ടി രമേശ് എന്നിവരും പട്ടികയിലുണ്ടായേക്കില്ല. ഇഷ്ട സീറ്റ് കിട്ടാത്തതിലെ പ്രതിഷേധത്തിലാണ് ശോഭ സുരേന്ദ്രനും എം ടി രമേശും. കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം നല്‍കിയ പട്ടിക പാര്‍ലമെന്ററി ബോര്‍ഡ് പരിശോധിക്കും. തുടര്‍ന്നാണ് പ്രഖ്യാപനമുണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News