കൊല്ലത്ത് മുന്‍കാല എസ്എഫ്‌ഐ-ഡിവൈഎഐ പ്രവര്‍ത്തകര്‍ കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിനു പിന്തുണ പ്രഖ്യാപിച്ചു ഒത്തുചേര്‍ന്നു. ഹൃദയപക്ഷം പരിപാടി എം എ ബേബി ഉദ്ഘാടനം ചെയ്തു.
പുനലൂര്‍ എസ്എന്‍ കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായി, ചെയര്‍മാനായി പിന്നീട് എസ്എഫ്‌ഐയുടേയും ഡിവൈഎഫ്‌ഐയുടേയും അഖിലേന്ത്യ പ്രസിഡന്റായി രാജ്യത്തൊട്ടാകെ വിദ്യാര്‍ഥി യുവജന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രിയ നേതാവ് കെ എന്‍ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനാണ് ആദ്യകാല എസ്എഫ്‌ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത്. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉത്ഘാടനം ചെയ്തു.
അടിയന്തരാവസ്ഥയില്‍ എസ്എഫ്‌ഐയെ നയിച്ച എം എ ബേബി മുതല്‍ വിവിധഘട്ടങ്ങളില്‍ വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തെ നയിച്ച തോമസ് ഐസക്, എം വിജയകുമാര്‍, ജെ മേഴ്‌സിക്കുട്ടിഅമ്മ, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍, എസ് സുദേവന്‍, ഡോ.വി ശിവദാസന്‍ തുടങ്ങി പുതുതലമുറയിലെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഹൃദയപക്ഷം സൗഹൃദസംഗമത്തില്‍ ഒത്തുചേര്‍ന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here