“ഹോ എത്ര സത്യസന്ധനായ കള്ളന്‍” ; വൈറലാകുന്ന വീഡിയോ

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ കയറിയതാകണ് ലീ എന്ന യുവതി. അതിനു പിന്നാലെ എടിഎമ്മിലെക്ക് കയറി വന്ന കള്ളന്‍ അവരുടെ കയ്യില്‍ ഉണ്ടായിരുന്ന 2500 രൂപ പിടിച്ചു വാങ്ങി.

എന്നിട്ട് അക്കൗണ്ടില്‍ ബാക്കിയുള്ള കാശും എടുത്ത് നല്‍കാന്‍ പറഞ്ഞു. തന്റെ അക്കൗണ്ടില്‍ ഇനി കാശൊന്നും ഇല്ലെന്ന് അവര്‍ ദയനീയമായി പറഞ്ഞു.

ഇതിന് ശേഷമാണ് രസകരമായ സംഭവം നടന്നത്. അയാള്‍ അവരില്‍ നിന്നും തട്ടിയെടുത്ത കാശ് അവര്‍ക്ക് തന്നെ തിരികെ നല്‍കി. എന്നിട്ട് ചിരിച്ചു കൊണ്ടാണ് അദ്ദേഹം അവിടെ നിന്നും ഇറങ്ങിപ്പോയത്. സിസിടിവി ക്യാമറയില്‍ ആണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.

പിന്നീട് ഇതിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റും ചെയ്തു. എത്ര നല്ലവനായ കള്ളന്‍, അല്ലെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here