വിഎം സുധീരനെ അധിക്ഷേപിച്ച് അബ്ദുള്ളക്കുട്ടിയുടെ “സു” ഗ്രൂപ്പ് പ്രയോഗം: ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
സീറ്റ് വിഭജനത്തില്‍ തര്‍ക്കം നിലനില്‍ക്കെ മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരനെ അധിക്ഷേപിച്ച് എ പി അബ്ദുള്ളകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. ഒറ്റ രാത്രി കൊണ്ട് പാച്ചേനിയേ എ ഗ്രൂപ്പില്‍ നിന്ന് സു: ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരന്‍ ഗ്രൂപ്പ് മുയലാളിമാരെ വിമര്‍ശികെണ്ട എന്നായിരുന്നു അബ്ദുള്ളകുട്ടിയുടെ പോസ്റ്റ്
അതേസമയം സീറ്റ് വിഭജനം പ്രതിസന്ധിയിലായി നില്‍ക്കുന്ന സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യ ഗ്രൂപ്പ് പരാമര്‍ശം നടത്തിയ അബ്ദുള്ളകുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്നത്.പോസ്റ്റിനെതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തി കഴിഞ്ഞു. ഈ പോസ്റ്റ് അനവസരത്തിലാണെന്നും, പിന്‍വലിക്കുന്നതാണ് ഉചിതമെന്നുമാണ് വി ടി ബലറാം എംഎല്‍എയുടെ ആവശ്യപ്പെട്ടു.മുൻപ്പും വിഎം സുധീരനെതിരെ അബ്ദുള്ളകുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കിലും പിന്നീടത്് പിന്‍വലിച്ച് മാപ്പു പറഞ്ഞിരുന്നു.
വി.എം സുധീരനെതിരെയായിരുന്നു അബ്ദുള്ളകുട്ടിയുടെ പോസ്റ്റ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here