“കുറച്ചു കഞ്ഞിയെടുക്കട്ടെ ലാലേട്ടാ എന്ന് മഞ്ജു, കുറച്ച് ചമ്മന്തി കൂടി ആകാം” എന്ന് മോഹന്‍ലാലിന്റെ മറുപടി

ട്രോളന്മാര്‍ ഈ ഇടക്ക് ഏറ്റവും കൂടുതല്‍ ആഘോഷിച്ച ഡയലോഗ് ആണ് ഒടിയനില്‍ മഞ്ജു വാര്യരുടെ കുറച്ചു കഞ്ഞി എടുക്കട്ടെ എന്നത്.

അത് അണിയറപ്രവര്‍ത്തകര്‍ പോലും പ്രൊമോഷന് ഉപയോഗിച്ചിരുന്നു. അതിന്റെ അലയടികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല എന്നതിന് തെളിവാണ് മോഹന്‍ലാലിന്റെ കഴിഞ്ഞ ദിവസം വന്ന ഫെയ്‌സ്ബുക്ക് ലൈവ്.

ഹൈദരാബാദ് ഫേസ്ബുക് ഓഫീസില്‍ നിന്ന് ലൈവ് വന്ന മോഹന്‍ലാലിന് ഒത്തു ഒരുപാട് താരങ്ങള്‍ ആ ലൈവില്‍ പങ്കെടുത്തു. സാങ്കേതിക വിദ്യയുടെ മിടുക്ക് കൊണ്ടാണ് പല സ്ഥലങ്ങളില്‍ നിന്നുള്ള ഇവരുടെ വിഷ്വലുകള്‍ ലൈവ് ചെയ്യാനും ആശയവിനിമയത്തിനും സാധിച്ചത്. അങ്ങനെ പങ്കെടുത്ത താരങ്ങളില്‍ ഒരാള്‍ മഞ്ജു വാരിയര്‍ ആയിരുന്നു.

ആശയവിനിമയത്തിന് ഒടുവില്‍ മഞ്ജു ലാലേട്ടനോട് ചോദിച്ചു കുറച്ച് കഞ്ഞിയെടുക്കട്ടെ ലാലേട്ടാ… തിരികെ മോഹന്‍ലാലിന്റെ മറുപടിയും രസകരം ആയിരുന്നു. അതിനെന്താ കുറച്ച് ചമ്മന്തി കൂടെ എടുത്തോളു എന്നാണ് അദ്ദേഹം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News