രാജീവിനെ കാത്ത് അതിജീവനത്തിന്റെ കഥ പറഞ്ഞ പേനയുമായി മിനി

കൊച്ചി: കുന്നുകരയില്‍ രാജീവിനെ സ്വീകരിക്കാന്‍ അതിജീവനത്തിന്റെ കഥ പറഞ്ഞ പേപ്പര്‍ പേനകളുമായി മിനി ചാക്കോയെത്തി.

താന്‍ നിര്‍മിച്ച നൂറ് പേപ്പര്‍ സീഡ് പേനകള്‍ പ്രിയ നേതാവിന് മിനി സമ്മാനിച്ചു. മിനിയുടെ പേനകളില്‍ ‘എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സ. പി. രാജീവിനെ വിജയിപ്പിക്കുക’യെന്നതിനൊപ്പം രാജീവിന്റെ ചിത്രവും പതിച്ചിരുന്നു.

അഭ്യര്‍ത്ഥന അച്ചടിച്ചിട്ടുള്ള പേനകള്‍ ശരിക്കും സ്ഥാനാര്‍ത്ഥിയെയും ഞെട്ടിച്ചു. ശരിരത്തിന്റെ ശേഷിക്കുറവിനെ മനസ്സിന്റെ ആര്‍ജവം കൊണ്ട് ഊര്‍ജമാക്കിമാറ്റിയ മിനി ഒരു വര്‍ഷമായി പേപ്പര്‍ പേനകള്‍ നിര്‍മിച്ച് വിപണനം ചെയ്യുകയാണ്.

സിനിമാ മേഖലയില്‍ നിന്ന് ലഭിച്ച ഓര്‍ഡര്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് അയ്യായിരത്തോളം പേനകള്‍ ബാക്കിയായെന്ന് കാട്ടി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലൂടെയാണ് മിനിയെ ലോകമറിയുന്നത്.

പോസ്റ്റുകണ്ട് മിനിയുടെ കഷ്ടപാടുകള്‍ മനസിലാക്കിയ നിരവധി പേര്‍ പേനകള്‍ വാങ്ങിയിരുന്നു. കൂടുതല്‍ ഓര്‍ഡറുകളും ലഭിക്കുന്നുണ്ട്. എല്ലാ ആഘോഷങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും ഇപ്പോള്‍ പേപ്പര്‍ സീഡ് പേനകള്‍ ഉപയോഗിക്കുന്നുണ്ട്.

പി.രാജീവിന്റെ പ്രചാരണ ചിത്രം പതിപ്പിച്ച പേപ്പര്‍ സീഡ് പേനയുമായി മിനി ചാക്കോ.

പേനയുടെ അടപ്പില്‍ വിത്തുകള്‍ നിറച്ചതിനാല്‍ ഉപയോഗം കഴിഞ്ഞ് വലിച്ചെറിഞ്ഞാലും പുതിയ ജീവനെ മണ്ണില്‍ കിളിര്‍പ്പിക്കും. ഒരാള്‍ക്ക് സീഡ് പേന നല്‍കുബോള്‍ നമ്മള്‍ കൊടുക്കുന്നത് കരുണയും കരുതലും കൂടിയാണെന്ന് മിനി പറയുന്നു.

അഞ്ചാം ക്ലാസില്‍ പഠിക്കുബോഴാണ് മിനിയെ തേടി ദുരന്തമെത്തുന്നത്. തളര്‍വാതത്തെ തുടര്‍ന്ന് കാലുകളുടെ ചലനശേഷി നഷ്ടമായി. പക്ഷേ തോറ്റത് മിനിയല്ല, വിധിയാണ്. പിന്നീടങ്ങോട്ട് തോല്‍ക്കാന്‍ മിനി നിന്നുകൊടുത്തിട്ടേയില്ല.

പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ടുകൊണ്ട് വീല്‍ചെയറിലിരുന്ന് പുതിയൊരു ലോകം സൃഷ്ടിക്കുകയാണ്. ആഭരണങ്ങള്‍, പേപ്പര്‍ സീഡ് പേനകള്‍, തുണിസഞ്ചികള്‍, ജൂട്ട് ബാഗുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിലൂടെ മുന്നോട്ടുപോവുകയാണവര്‍. കുറ്റിപ്പുഴ പുതുശ്ശേരി കുടുംബാംഗമായ മിനി ചാക്കപ്പന്‍ഏലമ്മ ദമ്പതികളുടെ മകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News