നടന്‍ സുധീറും സുഹൃത്തുക്കളും മദ്യലഹരിയില്‍ വഴിയാത്രക്കാരെ കയ്യേറ്റം ചെയ്തു:വീഡിയോ

മദ്യപിച്ച് സുുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് രണ്ടുപേരെ പേരെ മര്‍ദ്ദിച്ച സംഭവത്തില്‍ നടന്‍ സുധീറിനെതിരെ കേസ്. ഇന്നലെ രാത്രി എസ് എല്‍ പുരത്ത് വെച്ചാണ് സംഭവം നടന്നത്. കാറിനറെ ഡോര്‍ തുറന്നതുമായി ഉണ്ടായ വാക്കേറ്റമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്.

സുധീറും സുഹൃത്തുക്കളും ബാറിന്റെ മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി.

ഇതിന്റെ പേരിലാണ് വാക്കേറ്റം ഉണ്ടായത്. ഇത് ചോദ്യം ചെയ്ത അനൂപിനെ സുധീര്‍ ചവിട്ടി വീഴ്ത്തി. അനൂപിന്റെ സുഹൃത്തിന് സുധീറും സുഹൃത്തുക്കളും ചേര്‍ന്ന വളഞ്ഞിട്ട് ആക്രമിച്ചു.

ഹരീഷിന് മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റു. ഇതുകണ്ട നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടു. ഇതോടെ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി.

പരിക്കേറ്റ ഹരീഷിന് ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ഇവിടെ എത്തിയും ഇവര്‍ ഭീഷണി മുഴക്കിയിരുന്നു.

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News