പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മലയാളത്തിലെ സൂപ്പര്‍താരമായ മോഹന്‍ലാല്‍ ആണ് ചിത്രത്തിലെ നായകന്‍.
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ് ചിത്രത്തിന് വേണ്ടി. ഈ മാസം 28 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
ഇന്നലെ പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ചിത്രത്തിന് അടിയിലെ കമന്റ് ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
ഫോട്ടോക്ക് അടിയില്‍ രാജുവേട്ടാ കട്ട വെയ്റ്റിംഗ് എന്ന് കമന്റ് ഇട്ടത് ഭാര്യ സുപ്രിയ ആണ്. അതിന് പൃഥ്വിരാജ് നല്‍കിയ മറുപടിയാണ് രസകരം. ഞാനും വെയ്റ്റിംഗ് ആണ് ചേച്ചിയെന്നാണ് പൃഥ്വിരാജ് കമന്റ് ഇട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here