കോഴിക്കോട്: വടകരയില്‍ കെ മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായത്.
അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതായിരിക്കും.
നേരത്തെ, മത്സരരംഗത്ത് നിന്ന് താന്‍ പിന്‍മാറുകയാണെന്ന് സിറ്റിംഗ് എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. പരാജയഭീതി മൂലമാണ് മുല്ലപ്പള്ളി പിന്‍മാറിയത്.
ഇതിനിടെ, പ്രവീണ്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ഒരു വിഭാഗം നേതാക്കളും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന നിലപാടില്‍ ഹൈക്കമാന്‍ഡും മലബാറിലെ യുഡിഎഫ് സ്ഥാനാര്‍ഥികളും ഉറച്ച് നിന്നതോടെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here