കാസര്‍കോട് ഡിസിസി പ്രസിഡന്റിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട് ഡിസിസി പ്രസിഡന്റിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നേല്‍ ശൈലി മാറ്റണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഉണ്ണിത്താന്‍ ഇന്നത്തെ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെച്ചു.

നേരത്തെ തന്നെ ഉണ്ണിത്താനെ കാസര്‍കോട് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ ഡിസിസി കടുത്ത അതൃപ്തി അറിയിച്ചിരുന്നു.

പ്രശ്‌നങ്ങള്‍ താല്‍കാലികമായി പരിഹരിച്ചുവെന്ന് നേരത്തെ നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News