യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോയ സംഭവം: ഞെട്ടിക്കുന്ന സത്യാവസ്ഥ വെളിപ്പെടുത്തി ആംബുലന്‍സ് ഡ്രൈവര്‍

മഞ്ചേരി: ആംബുലന്‍സിന് കൊടുക്കാന്‍ പണമില്ലാഞ്ഞതിനെത്തുടര്‍ന്ന് യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോയ സംഭവത്തില്‍ ഞെട്ടിക്കുന്ന സത്യാവസ്ഥ വെളിപ്പെടുത്തി ആംബുലന്‍സ് ഡ്രൈവര്‍. മരിച്ച യുവതിയുടെ ബന്ധുക്കള്‍ നിര്‍ബന്ധം പിടിച്ചതിനാലാണ് മൃതദേഹം കാറില്‍ കയറ്റിവിട്ടതെന്നും സൗജന്യമായി വരെ മതദേഹം നാട്ടിലെത്തിക്കാമെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അറിയിച്ചിരുന്നെന്നും ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ മഞ്ചേരി വ്യക്തമാക്കുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആ സത്യാവസ്ഥ പുറത്തു പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

14 3. 2019 ന് കോട്ടക്കൽ ആര്യവൈദ്യശാലയിൽ നിന്നും ചന്ദ്രകല (45) എന്ന കർണാടക സ്വദേശിനിയെ ക്യാൻസർ ബാധിച്ചു അത്യാസന്ന നിലയിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ കൊണ്ട് വരുകയും ഇവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

15. 3. 2019 ന് ആ രോഗി മരണപ്പെടുകയും തുടർന്ന് അവരുടെ ബന്ദുക്കളുടെ നാടായ മഹാരാഷ്ട്രയിൽ നിന്ന് ഇത് കൊണ്ട് പോവാൻ വാഹനം വരുണ്ട് എന്ന് പറഞ്ഞ് അത് വരെ ബോഡി ഇവിടെ സൂക്ഷിക്കാൻ വേണ്ട നടപടി ചെയ്തു തരണമെന്ന് പറഞ്ഞ് എന്നെ വിളിക്കുകയും ഞാൻ സ്ഥലത്തില്ലാത്ത കാരണത്താൽ എന്റെ സുഹൃത്തിനെ വിളിച്ച് അവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാൻ പറയുകയും എന്തൊക്കെയാണ് ചെയ്യണ്ടത് എന്ന് നമ്മുടെ സിസ്റ്റർമാർ പറഞ്ഞു കൊടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആ ബോഡി നമ്മുടെ ഹോസ്പിറ്റൽ (ഫ്രീസറിൽ) വെക്കുകയും ചെയ്തു.

16. 3. 2019 ശനിയായ്ച്ച ഉച്ചക്ക് രണ്ട് മണി സമയത്ത് അവർ വരുകയും ആ ബോഡി കൊണ്ട് പോവുകയാണ് എന്ന് പറയുകയും ചെയ്തു.

എങ്ങനെയാണ് കൊണ്ട് പോകുന്നത് എന്ന് ചോദിച്ചപ്പോൾ അവരുടെ സ്വകാര്യ വാഹനമായ ഒരു കാറിലാണ് എന്ന് പറഞ്ഞു.

അതു കേട്ട ഞാൻ അവരോട് പറഞ്ഞു,
അങ്ങനെ കാറിൽ കൊണ്ട് പോകാൻ പറ്റില്ലെന്നും അതിന്റെ ഭവിഷത്തുകളും മറ്റും പറഞ്ഞു മനസ്സിലാക്കി കൊടുത്തു.
കാറിൽ ബോഡി നിവർത്തി വെക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ അവർ എന്നൊട് പറഞ്ഞത് അവരു കാലുകൾ മടക്കിയാണ് വെച്ചിട്ടുള്ളത് എന്ന് പറഞ്ഞു.

അപ്പോഴും ഞാൻ അവരോട് പറഞ്ഞു നിങ്ങൾ അങ്ങനെ കൊണ്ട് പോയാൽ സ്മൽ വരും അത് കൊണ്ട് ഫ്രിസർ സംവിധാനം ഉള്ള ആമ്പുലൻസിൻ കൊണ്ട് പോവണം എന്ന് പറഞ്ഞു.

അതിന് അവർക്ക്
സാധിക്കില്ല എന്ന് പറഞ്ഞതിന്റെ അടിസ്ഥാന ത്തിൽ ഹോസ്പിറ്റൽ സൂപ്രണ്ടിനെ വിവരം അറിയിച്ച് അവരുടെ സ്വകാര്യ വാഹനത്തിലാണ് കൊണ്ട് പോകുന്നത് എന്ന് പറയുകയും ഏത് വണ്ടിയിൽ കൊണ്ട് പോവുകയാണെങ്കിലും എംബാം ചെയ്‌താൽ ബോഡി കേട് വരാതെ അവിടെ എത്തിക്കാം എന്ന് പറയുകയും ചെയ്തു.

സമയം 3 . 30 PM ആയത് കൊണ്ട് ഇന്ന് എംബാം നടക്കില്ല എന്ന് പറയുകയും 18. 3. 2019 ന് തിങ്കളാഴ്ച എംബാം ചെയ്തു കൊടുക്കാം എന്ന് പറയുകയും ചെയ്തു.

അത് കേട്ട അവർ പറഞ്ഞു, തിങ്കളായ്ച്ച വരെ നിൽക്കാൻ ഞങ്ങൾക്ക് സാധിക്കില്ല.

അപ്പോൾ സൂപ്രണ്ട് പറഞ്ഞു,

നമ്മൾ എന്തിനാ ഇത്ര റിസ്ക് എടുക്കുന്നത്…?

എന്ന് അത് കേട്ട ഞാൻ അവരെ വിളിച്ച് പോലീസ് സ്റ്റേഷനിൽ ചെന്ന് ഇങ്ങനെ ഒരു ബോഡിയുടെ കാര്യം പറയുകയും അത് കൊണ്ട് പോവാൻ സ്റ്റേഷനിൽ നിന്ന് ഒരു പേപ്പർ വേണമെന്ന് പറയുകയും ചെയ്തു.

അപ്പോൾ ബോഡിയുടെ ബന്ദുക്കൾ പറഞ്ഞു.
ഞങ്ങളുടെ സ്വകാര്യ കാറിലാണ് കൊണ്ട് പോകുന്നത് എന്ന്.

അത് കേട്ടപോലീസുകാർ പറഞ്ഞു,
നിങ്ങളുടെ സ്വകാര്യ വാഹനത്തിൽ കൊണ്ട് പോവാൻ ഞങ്ങൾ പേപർ അനുവദിക്കുകയില്ല.

അപ്പോൾ അവര് പറഞ്ഞു അസുഖം വന്ന് മരിച്ചതാണ്. ഈ ബോഡി നാട്ടിൽ കൊണ്ട് പോകുന്നതിന് യാതൊരു ബുദ്ധിമുട്ടും ഇല്ല.
ഇത് എഴുതിത്തരുമോ എന്ന് ചോദിക്കുകയും ചെയ്തു. ബോഡിക്ക് മറ്റൊരു പ്രശ്നവും ഇല്ലാത്തതിനാൽ കൊണ്ട് പോകുന്നതിന് ഒരു തടസ്സവും ഇല്ല എന്ന് എഴുതി കൊടുക്കുകയും ചൈതു.

തുടർന്ന് ഹോസ്പിറ്റലിൽ വന്ന അവരോട് ഏകദേശം നിങ്ങളുടെ നാട്ടിലെക്ക് വണ്ടി വാടകയും ഫ്രീസറും കൂടി 60000 ( അറുപതിനായിരം ) രൂപയാണ് വരിക അത് 15000 രൂപ എങ്കിലും നിങ്ങൾ തരുമോ എന്ന് ചോദിക്കുകയും ബോഡി ഒരു കേടും വരാതെ പെട്ടിയിലാക്കി അതിന് വേണ്ട എല്ലാ ചെലവുക ളും ഞങ്ങൾ ആ ബുലൻസിലെ ഡ്രൈവർമാർ എടുത്തോളാം എന്ന് പറയുകയും ചെയ്തു.

അതിനും അവർ സമ്മതിക്കാതെ വന്നപ്പോൾ ഞങ്ങൾ പറഞ്ഞു നിങ്ങൾ ഒന്നും തരണ്ട അത് ഞങ്ങൾ അവിടെ എത്തിച്ച് തരാം എന്നുപറഞ്ഞു.

അതിന് അവർ സമ്മതിക്കാതെ വന്നപ്പോൾ ഞ്ഞങ്ങൾ കാരും തിരക്കി അപ്പോഴാണ് അവർ പറഞ്ഞത് ഞങ്ങളുടെ നാട്ടിൽ ഞങ്ങളുടെ ആചാരപ്രകാരം ബോഡി ഇരുത്തിയാണ് മറവ് ചെയ്യാറ് അതിന് വേണ്ടി ഞങ്ങൾ ബോഡി ഫ്രിസറിൽ വെക്കുന്നതിന്റെ മുമ്പ് തന്നെ രണ്ട് കാലും മടക്കി നാട്ടിൽ ചെന്ന് ഇരുത്താൻ കണക്കാക്കി വച്ചിട്ടുണ്ട് ഫ്രീസറിൽ വെച്ചാൽ നാട്ടിൽ ചെന്നാൽ ഞങ്ങളുടെ ആചാരപ്രകാരം ഇരുത്താൻ സാധിക്കുകയില്ല എന്ന് പറഞ്ഞു.
അപ്പോൾ ഞങ്ങൾ പറഞ്ഞു 3 മണിക്കൂർ കഴിഞ്ഞാൽ സ്മല്ലടിക്കും എന്ന് പറഞ്ഞപ്പോൾ അത് പ്രശ്നമല്ല.
നിങ്ങൾ ഞങ്ങളുടെ വാഹനത്തിൽ കയറ്റിത്തന്നാൽ മതി.
യാതൊരു വിധ വിട്ട് വീഴ്‌ചക്കും അവർ തയ്യാറല്ലാത്തത് കൊണ്ട് അവരുടെ വാഹനത്തിൽ കൊണ്ട് പോവാൻ നിങ്ങൾ ഞങ്ങളെ സഹായിക്കണം എന്ന് പറയുകയും അത് വേണ്ടത് പോലെ പാക്ക് ചെയ്തു ഞങ്ങൾ അവരുടെ വാഹന ത്തിൽ കയറ്റി കൊടുക്കുകയുമാണ് ചെയ്തത്.

ഇതിന്റെ പിന്നിൽ 2 PMമണി മുതൽ 6 ’32 PM ഞാൻ തന്നെ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here