”എംഎല്‍എമാരെ മത്സരിപ്പിക്കുന്നത് ഗതികേട്”; കെ മുരളീധരന്റെ പ്രസംഗം കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുന്നു

തിരുവനന്തപുരം: എംഎല്‍എമാരെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് ഗതികേടുകൊണ്ടാണെന്ന കെ മുരളീധരന്റെ പ്രസംഗം കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുന്നു.

കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്യവേയായിരുന്നു ഇടതുപക്ഷത്തിനെതിരെ മുരളീധരന്റെ പ്രസംഗം. എല്‍ഡിഎഫ് എംഎല്‍എമാരെ മത്സരിപ്പിക്കുന്നത് ഗതികേടാണെന്നായിരുന്നു മുരളിയുടെ പരാമര്‍ശം.

എന്നാല്‍ ഇതിനുപിന്നാലെയാണ് മുരളീധരനെ ഇന്ന് യുഡിഎഫ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. രൂക്ഷമായ തര്‍ക്കങ്ങള്‍ക്കും ഗ്രൂപ്പ് നിക്കങ്ങള്‍ക്കുമവസാനം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് എംഎല്‍എമാരാണ് മത്സരരംഗത്തെത്തിയത്.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്ഥാനാര്‍ഥിയായപ്പോഴും മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, ഹൈബി ഈടന്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന എംഎല്‍എമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here