കൊല്ലത്ത് മാതാപിതാക്കളെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം 13കാരിയെ തട്ടികൊണ്ടുപോയി

കൊല്ലം: രാജസഥാന്‍ സ്വദേശികളായ ദമ്പതികളെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം 13 വയസുള്ള പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി.

കൊല്ലം ഓച്ചിറയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇവര്‍ താമസിച്ച ഷെഡ്ഡില്‍ കയറി മാതാപിതാക്കളെ അക്രമിക്കുകയായിരുന്നു

സംഭവം നടന്നയുടനെ തന്നെ ഇവര്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. കച്ചടം നടത്തുന്നതിന് തൊട്ടടുത്ത് തന്നെയാണ് ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്നത്. നാലംഗസംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.

കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. പരിസരങ്ങളിലുള്ളവര്‍ തന്നെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇതിന് മുന്‍പും ഇത്തരത്തില്‍ പെണ്‍കുട്ടിയ്ക്കും മാതാപിതാക്കള്‍ക്കും നേരെ ആക്രമണമുണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here