ശബരിമലയെ വീണ്ടും സംഘർഷഭൂമിയാക്കാൻ ആർഎസ്എസ് ശ്രമം; തമിഴ്നാട്ടിൽ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിലെ 56 കാരിയ്ക്ക് നേരെ അതിക്രമം

ശബരിമലയെ വീണ്ടും സംഘർഷഭൂമിയാക്കാൻ ആർഎസ്എസ് ശ്രമം. തമിഴ്നാട്ടിൽ നിന്ന് എത്തിയ തീർത്ഥാടക സംഘത്തിലെ അൻപതാറ് വയസ്സുള്ള സ്ത്രിയെ ആർഎസ്എസ് പ്രവർത്തകർ അക്രമിച്ചു.

ശബരിമലയിൽ പ്രശ്നസാധ്യത നിലനിർത്തി തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള ബിജെപിയുടെ ഗൂഢതന്ത്രമാണ് ഈ സംഭവത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടു കൂടിയായിരുന്നു സംഭവം. തമിഴ്നാട് തിരുവല്ലത്ത് നിന്നെത്തിയ തീർത്ഥാടക സംഘത്തിലെ അൻപതാറ് വയസ്സുള്ള വിജയലക്ഷ്മിയെയാണ് മരക്കൂട്ടത്തിന് സമീപം ഒരു കൂട്ടം ആർഎസ്എസ് പ്രവർത്തകർ തടഞ്ഞ് നിർത്തിയത്.

തുടർന്ന് ഇവരോട് തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വിജയലക്ഷ്മി ഇതിന് തയ്യാറാകാതിരുന്നതോടെയാണ് ആർഎസ്എസ് പ്രവർത്തകർ ഇവരെ കയ്യേറ്റാൻ ചെയ്യാൻ ശ്രമിച്ചത്.

ഇത് തടയാൻ ശ്രമിച്ച സഹോദരീ ഭർത്താവിനെയും ആർ എസ് എസ് പ്രവർത്തകർ ആക്രമിച്ചു.തുടർന്ന് വീണ്ടും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസുകാർ എത്തി ഇവരേ തടഞ്ഞു.

തുടർന്ന് ഈ പൊലീസുകാരേയും ആർഎസ്എസ് പ്രവർത്തകർ മർദ്ദിച്ചു. സംഭവമറിഞ്ഞ് കുടുതൽ പൊലീസുകാർ സ്ഥലത്ത് എത്തിയതോടെയാണ് ഇവർ പിന്മാറിയത് തുടർന്ന് തീർത്ഥാടക സംഘത്തെ ആക്രമിക്കുമെന്നും ആർ എസ് എസ് പ്രവർത്തകർ ഭീഷണി മുഴക്കി.

ഈ സംഭവത്തിൽ ഭയന്നു പോയ തീർത്ഥാടകർ സന്നിധാനം പൊലീസിൻ്റെ സംരക്ഷണം തേടി. തുടർന്ന് പൊലീസിന്‍റെ സംരക്ഷണത്തിലാണ് ഇവർ അയ്യപ്പ ദർശനം നടത്തിയത്.

തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമലയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് അതിലൂടെ വോട്ട് നേടിയെടുക്കാനുള്ള ബിജെപിയുടെ ഗുഢ തന്ത്രമാണ് ഈ സംഭവത്തിലൂടെ പുറത്ത് വരുന്നത്.

അതേ സമയം ശബരിമലയിൽ കുടുംബ സമേതം ദർശനത്തിനെതിയ ചെന്നൈ സ്വദേശിനിയെ തടയുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന എട്ട് ശബരിമല കർമ്മസമിതി പ്രവർത്തകർക്കെതിരേ പമ്പ പൊലീസ് കേസ് എടുത്തു.

പൊലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് മറ്റൊരു കേസും ഇവർക്കെതിരെ പമ്പ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News