കൈരളി ടിവി ഇശൽ ലൈല മെഗാ ഷോയിൽ പങ്കെടുക്കാൻ യുഎഇയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും

മാർച്ച് 22ന് കൈരളി ടിവി ഇശൽ ലൈല മെഗാ ഷോയിൽ പങ്കെടുക്കാൻ യുഎഇയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും .

ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന ഇശൽ ലൈലയിൽ ഫാഷൻഷോ ഒരുക്കിയാണ് യുഎഇയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ഇശൽ ലൈലയുടെ ഭാഗമാകുന്നത്.

വിധിയുടെ വൈപരീത്യങ്ങളെ ചെറുത്തു തോൽപ്പിക്കുന്ന ആത്മവിശ്വാസവുമായാണ് ഭിന്നശേഷിക്കാരായ കുട്ടികൾ ഇശല്‍ ലൈല അവാർഡ് വേദിയിൽ എത്തുന്നത്.

സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്ന് മാറി നിൽക്കേണ്ടവരല്ല , മറിച്ച് തങ്ങളുടെ ഉള്ളിലെ പ്രതിഭയെ മിനുക്കി എടുക്കുക എന്ന് നിശ്ചയദാർഢ്യം കൂടിയാണ് ഈ കുട്ടികൾ പ്രകടിപ്പിക്കുന്നത്.

ഭിന്നശേഷിക്കാർക്ക് വേണ്ട സഹായങ്ങളും പ്രോത്സാഹനങ്ങളും നൽകുന്ന യുഎഇയിലെ ഹെവൻലി ഏഞ്ചൽസ് എന്ന കൂട്ടായ്മയാണ് കൈരളി ടിവി ഇശൽ ലൈലയുമായി സഹകരിക്കാൻ മുന്നോട്ടുവന്നത്.

പതിനായിരങ്ങൾ ഒഴുകിയെത്തുന്ന ഇശൽ ലൈല അവാർഡ് വേദിയിൽ ഈ കുട്ടികൾ തങ്ങളുടെ സർഗവൈഭവം പ്രകടിപ്പിക്കും. ഫാഷൻ ഷോക്കായി തകൃതിയായ പരിശീലനമാണ് ഇവർ നടത്തുന്നത്.

ഹെവൻലി ഏഞ്ചൽസ് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ബിന്ദുവിന്റെ മേൽനോട്ടത്തിൽ ദുബായ് ഖിസൈസിലെ വിന്നേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് കുട്ടികളുടെ ഫാഷൻഷോയുടെ പരിശീലനം പുരോഗമിക്കുന്നത്.

മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടി ഉൾപ്പെടെ ചലച്ചിത്രരംഗത്തെ വലിയൊരു താരനിരയുടെ സാന്നിധ്യത്തിലാണ് ഈ കുട്ടികൾ അരങ്ങിലെത്തുക.

ശാരീരികവും മാനസികവുമായ പ്രതിസന്ധികളെ അതിജീവിച്ച് കൊണ്ടാണ് കുട്ടികൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപ്രകടനങ്ങള്‍ക്ക് ഉജ്ജ്വലമായ ഒരു വേദി ഒരുക്കുന്നതിലൂടെ ഉദാത്തമായ ഒരു സന്ദേശം കൂടിയാണ് കൈരളി ടിവി ഒരുക്കുന്ന അവാർഡ് നിശ വിളിച്ചോതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here