ജോയ്സ് ജോര്‍ജിനെതിരെ വ്യക്തിഹത്യയും കള്ളപ്രചരണവും; നടപടിയെടുക്കണമെന്ന് സിപിഐഎം

ഇടുക്കി: തെരഞ്ഞെടുപ്പിന്റെ മറവില്‍ വ്യക്തിഹത്യയും കള്ളപ്രചരണവും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സ്ഥാനാര്‍ത്ഥിയേയും നേതാക്കളേയും അവഹേളിച്ച് ഇ-മെയില്‍ വഴി വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ ഇടത് നേതാക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

കട്ടപ്പന- ചെമ്പകപ്പാറ സ്വദേശി വിദേശത്ത് നിന്നാണ് വ്യാജപ്രചരങ്ങള്‍ നടത്തുന്നത്. ഇടുക്കി ന്യൂസ് എന്ന ഇ-മെയില്‍ വഴിയാണ് ഇടത് നേതാക്കളേും സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജിനേയും അവഹേളിക്കുന്നത്.

സിപിഐഎം ജില്ലാ കമ്മിറ്റിയുടെ ലെറ്റര്‍ പാഡ് വ്യാജമായി നിര്‍മിച്ച വ്യക്തി ഇടുക്കി മെത്രാനെ കൊല്ലാന്‍ സഹായം അഭ്യര്‍ത്ഥിച്ചുള്ള സന്ദേശമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. വിവിധ വ്യക്തികള്‍ക്കും മാധ്യമ സ്ഥാപനങ്ങളിലേക്കും മെയില്‍ അയച്ചിട്ടുണ്ട്.

2014ലെ തെരഞ്ഞെടുപ്പ് വേളയിലും സമാന രീതിയില്‍ കുപ്രചരണങ്ങള്‍ നടത്തിയിരുന്നു. ഇത്തരം നീക്കങ്ങള്‍ നടക്കുന്നത് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും അറിവോടെയാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിവി വര്‍ഗീസ് പറഞ്ഞു.

സംഭവത്തില്‍ ഐടി നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താന്‍ സംസ്ഥാന ഹൈടെക് സെല്ലിനും ജില്ലാ പൊലീസ് മേധാവിക്കും ഇടത് നേതാക്കള്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News