തൊഴിലിടങ്ങളില്‍ തരംഗമായി നാടിന്റെ വികസന നായിക ശ്രീമതി ടീച്ചര്‍: അവര്‍ക്ക് എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഒരേ കാര്യം, ”ഞങ്ങളുടെ കണ്ണീരൊപ്പിയ ഇടതുപക്ഷ സര്‍ക്കാരിന് നന്ദി”

കണ്ണൂര്‍: തൊഴിലിടങ്ങളില്‍ തരംഗമായി നാടിന്റെ വികസന നായിക പി കെ ശ്രീമതി ടീച്ചര്‍.

പരമ്പരാഗത വ്യവസായ കേന്ദ്രങ്ങളില്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തിയ ശ്രീമതി ടീച്ചര്‍ക്ക് തൊഴിലാളികള്‍ നല്‍കിയത് സ്‌നേഹോഷ്മള സ്വീകരണം. ഇടതുപക്ഷ സര്‍ക്കാരിന്റെ കരുതലില്‍ പരമ്പരാഗത വ്യവസായ മേഖല കരുത്താര്‍ജ്ജിക്കുന്നതിന്റെ സന്തോഷം തൊഴിലാളികള്‍ പങ്കു വച്ചു.

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തൊഴിലിടങ്ങളില്‍ വോട്ട് തേടിയെത്തിയ പി കെ ശ്രീമതി ടീച്ചര്‍ക്ക് തൊഴിലാളികള്‍ നല്‍കിയത് ആവേശകരമായ വരവേല്‍പ്പ്.

എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഒരേ കാര്യം. ഞങ്ങളുടെ കണ്ണീരൊപ്പിയ ഇടത് പക്ഷ സര്‍ക്കാരിനുള്ള നന്ദി. പാര്‍ലമെന്റില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശബ്ദമാകാന്‍ വീണ്ടും ശ്രീമതി ടീച്ചറെ വിജയിപ്പിക്കുമെന്ന ഉറപ്പും. കൈത്തറി, ബീഡി ഉള്‍പ്പെടെ പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളികള്‍ ഹൃദ്യമായ സ്വീകരണമാണ് ശ്രീമതി ടീച്ചര്‍ക്ക് നല്‍കിയത്.

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ചെറുകിട വ്യവസായ ശാലകളിലും പരമ്പരാഗത വ്യവസായ കേന്ദ്രങ്ങളിലുമെല്ലാം വോട്ട് ഉറപ്പിച്ച് കൊണ്ടായിരുന്നു ശ്രീമതി ടീച്ചറുടെ പര്യടനം.

തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് കൂപ്പു കുത്തുകയായിരുന്ന പരമ്പരാഗത വ്യവസായ മേഖല ഇടതുപക്ഷ സര്‍ക്കാരിന്റെ കരുതലില്‍ കരുത്തര്‍ജിക്കുന്നതിന്റെ സന്തോഷം തൊഴിലാളികളുടെ മുഖത്ത് കാണാമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here