എംബി രാജേഷിന് സ്വീകരണമൊരുക്കി സ്‌നേഹനിലയം ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍

പാലക്കാട് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷിന് സ്‌നേഹനിലയം ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ പാട്ടും കളികളുമായി സ്വീകരണമൊരുക്കി. പ്രചാരണ തിരക്കിനിടയിലാണ് എംബി രാജേഷ് ബഡ്‌സ് സ്‌കൂളിലെത്തിയത്.

കുട്ടികള്‍ പേപ്പറുപയോഗിച്ച് നിര്‍മിച്ച പൂക്കള്‍ നല്‍കിയാണ് രമ്യ ടീച്ചര്‍ സ്‌നേഹ നിലയത്തിലേക്ക് എംബി രാജേഷിനെ വരവേറ്റത്. തുടര്‍ന്ന് രണ്ട് മാസം മുന്പ് എംപി ഫണ്ടുപയോഗിച്ച് സ്‌നേഹനിലയത്തില്‍ സ്ഥാപിച്ച ഫിസിയോ തെറാപ്പി യൂണിറ്റിന്റെയും മള്‍ട്ടി സെന്‍സറി റൂമിന്റെയും സൗകര്യങ്ങള്‍ നോക്കി കണ്ടു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക-ശാരീരിക വികാസത്തിനുതകുന്ന തരത്തിലാണ് ബഡ്‌സ് സ്‌കൂള്‍ നവീകരിച്ചത്. സ്‌നേഹനിലയത്തിലെ കുട്ടികള്‍ക്കൊപ്പം അല്‍പ നേരം. കൈകൊട്ടിയും പാട്ടുപാടിയുമാണ് കുട്ടികള്‍ സ്‌നേഹം പങ്കുവെച്ചത്.

2017ല്‍ ശ്രീകൃഷ്ണപുരം പഞ്ചായത്ത് സ്ഥാപിച്ച ബഡ്‌സ് സ്‌കൂളില്‍ മാനസിക-ശാരീരിക വൈകല്യങ്ങളുള്ള 35 കുട്ടികളാണുള്ളത്. കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി കരകൗശലവസ്തുക്കളുടെ നിര്‍മാണവും വൊക്കേഷണല്‍ ട്രെയിനിംഗുകളുമെല്ലാം ബഡ്‌സ് സ്‌കൂളില്‍ നടക്കുന്നുണ്ട്.

പ്രചാരണ തിരക്കിനിടയിലും അരമണിക്കൂറോളം നേരം കുട്ടികളുമായി സമയം ചിലവഴിച്ചാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷ് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here