ഗോവ വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിയ്ക്ക്‌ വിജയം

ഗോവ വിശ്വാസ വോട്ടെടുപ്പില്‍ ബി ജെ പി വിജയിച്ചു. 15നെതിരെ 20 വോട്ടുകള്‍ക്കാണ് ബി ജെ പി മുന്നണിയുടെ വിജയം.

പ്രോടേം സ്പീക്കറൊഴികെയുള്ള ബി ജെ പി എം എല്‍ എമ്മാരും മഹാരാഷ്ട്ര ഗോമന്തക് പാർട്ടി, ഗോവ ഫോർവേർഡ് പാർട്ടി എന്നിവരുടെ മൂന്ന് വീതം എം എല്‍ എമ്മാരും മൂന്ന് സ്വതന്ത്ര എം എല്‍ എമ്മാരും പ്രമോദ് സാവന്തിന് അനുകൂലമായി വോട്ട് ചെയ്തു.

പതിനൊന്നരയോടെ ചേർന്ന ഗോവ നിയമസഭാ സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി മനോഹർ പരീക്കറിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

14 എം എല്‍ എമ്മാരുള്ള കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സർക്കാരുണ്ടാക്കാന്‍ അവകാശ വാദമുന്നയിച്ചിരുന്നു.

ഏക എന്‍ സി പി എം എല്‍ എ അടക്കം 15 പേരുടെ പിന്തുണയുള്ള കോണ്‍ഗ്രസിന് പക്ഷെ ഭൂരിപക്ഷത്തിന് വേണ്ട 19 എം എല്‍ എമ്മാരുടെ പിന്തുണ ഉറപ്പിക്കാനായില്ല.

സഖ്യകക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി നേതാവ് സുധിന്‍ ധവാലിക്കറിനും ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായിക്കും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയാണ് ബി ജെ പി ഒപ്പം നിർത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News